പൂച്ചയെ കൊന്ന് ടിക്ക്ടോക്കിൽ വീഡിയോ പങ്കുവച്ചു; 18കാരൻ അറസ്റ്റിൽ

boy arrested

പൂച്ചയെ കൊന്ന്, മൃതദേഹം പ്രദർശിപ്പിച്ച് ടിക്ക്ടോക്കിൽ വീഡിയോ പങ്കുവച്ച 18കാരൻ അറസ്റ്റിൽ‌. ബുധനാഴ്ചയാണ് തിരുനെൽവേലി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

മെയ് 16നാണ് ഇയാൾ വീഡിയോ അപ്ലോഡ് ചെയ്തത്. വീടിന്റെ മേൽക്കൂരയിൽ കെട്ടിയിരിക്കുന്ന കയറിൽ ഒരു പൂച്ചയുടെ മൃതദേഹം തൂങ്ങിക്കിടക്കുന്നതായിരുന്നു വീഡിയോ. ഈ മൃതദേഹത്തിൽ പിടിച്ച് അത് ആട്ടിവിടുന്ന ഒരാളെയും വീഡിയോയിൽ കാണാമായിരുന്നു. ഫ്രണ്ട്സ് എന്ന തമിഴ് സിനിമയിലെ ഒരു കോമഡി രംഗമായിരുന്നു വീഡിയോയുടെ പശ്ചാത്തലത്തിൽ ഉണ്ടായിരുന്നത്.

വീഡിയോക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങൾ ഉയർന്നു. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആളുകൾ ആവശ്യപ്പെട്ടു. അറസ്റ്റ് ആവശ്യപ്പെട്ട് ഒരു ആക്ടിവിസ്റ്റ് പൊലീസിലും പരാതി നൽകി. തുടർന്നായിരുന്നു അറസ്റ്റ്‌.

read also:കൊറോണ ഭീതി; മുത്തച്ഛനെയും മുത്തശ്ശിയെയും ആലിംഗനം ചെയ്യാൻ ‘ഹഗ് കർട്ടൻ’ നിർമിച്ച് 10 വയസ്സുകാരി: വീഡിയോ

തിരുനെൽവേലി ടൗണിൽ നിന്ന് 25 കിലോമീറ്റർ മാറി സത്യപുരം എന്ന സ്ഥലത്ത് താമസിക്കുന്ന തങ്കരാജ് എന്നയാളാണ് ഇതെന്ന് പൊലീസ് പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 429 അനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

ഇത്തരത്തിൽ, മൃഗങ്ങൾക്കെതിരെ അതിക്രമം നടത്തി വീഡിയോ ടിക്ക്ടോക്കിൽ അപ്ലോഡ് ചെയ്ത കുറ്റത്തിന് നേരത്തെ ട്രിച്ചി പൊലീസ് 6 പേരെ അറസ്റ്റ് ചെയ്തിരുന്നു.

Story highlights-Dead cat video in tiktok 18 year old arrestedനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More