കൊറോണ ഭീതി; മുത്തച്ഛനെയും മുത്തശ്ശിയെയും ആലിംഗനം ചെയ്യാൻ ‘ഹഗ് കർട്ടൻ’ നിർമിച്ച് 10 വയസ്സുകാരി: വീഡിയോ

മുത്തച്ഛനും മുത്തശ്ശിയും കുഞ്ഞുങ്ങൾക്ക് എപ്പോഴും പ്രിയപ്പെട്ടവരാണ്. സ്വന്തം മക്കളോട് കണിശത കാണിക്കുന്നവർക്ക് പോലും മക്കളുടെ മക്കളോട് സ്നേഹമായിരിക്കും. കുഞ്ഞുങ്ങൾക്ക് തിരിച്ചും അങ്ങനെ തന്നെ. കൊറോണക്കാലത്ത് എല്ലാവരും വീട്ടിൽ ഇരിക്കാൻ തുടങ്ങിയതോടെ പരസ്പര സ്നേഹത്തിന് കൂടുതൽ സമയവും കിട്ടുന്നുണ്ട്.

എന്നാൽ മുത്തച്ഛനും മുത്തശ്ശിയും മറ്റൊരു വീട്ടിലാണ് താമസിക്കുന്നതെങ്കിൽ കാര്യങ്ങൾ തകിടം മറിയും. അമേരിക്കയിലെ കാലിഫോർണിയയിൽ താമസിക്കുന്ന 10 വയസ്സുകാരി പെയ്ഗിനും അങ്ങനെയൊരു സങ്കടമുണ്ടായിരുന്നു. മറ്റൊരു വീട്ടിൽ താമസിക്കുന്ന അവരോട് മാറിനിന്ന് സംസാരിക്കാൻ മാത്രമേ സാധിക്കുന്നുള്ളൂ. അവരെ ഒന്ന് ആലിംഗനം ചെയ്യാൻ എന്താണ് വഴി എന്ന ആലോചനകൾക്കൊടുവിലാണ് അവൾ ഹഗ് കർട്ടൻ നിർമ്മിച്ചത്.

പെയ്ഗിന്റെ മാതാവ് ലിൻഡ്സേ ഓക്രേ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലാണ് ഈ പുതുനിർമ്മിതിയുടെ വിവരം പങ്കുവച്ചത്‌. തന്റെ മുത്തച്ഛനെയും മുത്തശ്ശിയെയും ഹഗ് കർട്ടൻ ഉപയോഗിച്ച് ആലിംഗനം ചെയ്യുന്ന പെയ്ഗിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

 

 

read also:വർക്ക് ഫ്രം ഹോം എഫക്ട്: ലൈവ് റിപ്പോർട്ടിംഗിനിടെ പശ്ചാത്തലത്തിൽ പൂച്ചകൾ തമ്മിൽ തല്ല്; വൈറൽ വീഡിയോ

“തന്റെ കുടുംബത്തെ ആലിംഗനം ചെയ്യാൻ ആരോ ബ്ലാങ്കറ്റ് ഉപയോഗിക്കുന്ന വീഡിയോ പെയ്ഗ് കണ്ടു. അങ്ങനെ തന്റെ മുത്തച്ഛനെയും മുത്തശ്ശിയെയും ആലിംഗനം ചെയ്യാൻ അവൾ ഇതുണ്ടാക്കി”- വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ ലിൻഡ്സേ പറയുന്നു.

Story highlights-Girl created hug curtain to hug grand parentsനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More