കൊല്ലം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് അഞ്ച് പേര്‍ക്ക്

corona kollam

കൊല്ലം ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ചു പേരും വിദേശത്ത് നിന്നും എത്തിയവരാണ്. ജില്ലയിലെ പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന രണ്ടു പേര്‍ രോഗമുക്തി നേടിയതിനെത്തുടര്‍ന്ന് ഇന്ന് വീടുകളിലേക്ക് മടങ്ങി.

Read More: സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 11 പേര്‍ രോഗമുക്തി നേടി

നൈജീരിയില്‍ നിന്ന് എത്തിയ കൊല്ലം കോര്‍പറേഷന്‍ മണക്കാട് നഗര്‍ സ്വദേശിയായ യുവാവ്, ജൂണ്‍ ഒന്നിന് കുവൈറ്റ് – തിരുവനന്തപുരം വിമാനത്തിലെത്തിയ മൈനാഗപള്ളി കടപ്പ സ്വദേശിയായ യുവാവ്, മെയ് 29ന് ദുബായി – തിരുവനന്തപുരം വിമാനത്തിലെത്തിയ അഞ്ചല്‍ ഏരൂര്‍ സ്വദേശിയായ യുവാവ്, മെയ് 28 ന് മുംബൈ – കൊച്ചി വിമാനത്തില്‍ എത്തിയ കൊല്ലം കരിക്കം സ്വദേശിയായ യുവതി, ജൂണ്‍ ഒന്നിന് കുവൈറ്റില്‍ നിന്നും തിരുവനന്തപുരത്തെത്തിയ പട്ടാഴി സ്വദേശിയായ യുവാവ് എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കരുനാഗപ്പള്ളി ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിയായ യുവാവ്, വിളക്കുടി ഗ്രാമ പഞ്ചായത്തിലെ ആവണീശ്വരം നടുവന്നൂര്‍ സ്വദേശിയായ സ്ത്രീ എന്നിവരാണ് ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടത്.

Story Highlights: Covid confirmed five people in Kollam district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top