Advertisement

ഡൽഹിയിലെ ആശുപത്രികളിൽ ചികിത്സ പ്രദേശവാസികൾക്ക് മാത്രം; തീരുമാനത്തെ എതിർത്ത് വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ

June 8, 2020
Google News 1 minute Read
delhi highcourt

ഡൽഹിയിലെ സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ഡൽഹി നിവാസികൾക്ക് മാത്രമായി ചികിത്സ നിജപ്പെടുത്തിയത് ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഡൽഹി സർവകലാശാലയിലെ രണ്ട് വിദ്യാർത്ഥികളാണ് കോടതിയെ സമീപിച്ചത്.

അതേസമയം, രോഗലക്ഷണങ്ങൾ ഇല്ലാത്തവരുടെ സാമ്പിൾ പരിശോധിക്കേണ്ടതില്ല എന്ന സംസ്ഥാന സർക്കാർ തീരുമാനം ചോദ്യം ചെയ്ത ഹർജിയിൽ നോട്ടീസ് അയക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികളിൽ ഓഡിറ്റിംഗ് നടത്തണമെന്ന ഹർജിയിലും ഡൽഹി സർക്കാരിന്റെ നിലപാട് തേടി.

കഴിഞ്ഞ ദിവസമാണ് ഡൽഹി സർക്കാരിന് കീഴിലെ ആശുപത്രികൾ ഡൽഹി നിവാസികൾക്ക് മാത്രമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പ്രഖ്യാപിച്ചത്. നിർദേശം സ്വകാര്യ ആശുപത്രികൾക്കും ബാധകമാണ്. കേന്ദ്രസർക്കാരിന് കീഴിലെ ആശുപത്രികളിൽ എല്ലാവർക്കും ചികിത്സ തേടാമെന്നും അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി.

Read Also: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്​രിവാളിന് ദേഹാസ്വാസ്ഥ്യം

ഡൽഹി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി കൊവിഡ് സാഹചര്യത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രൂക്ഷമായ സാഹചര്യത്തെ നേരിടാൻ തയാറായി ഇരിക്കാനാണ് സമിതി പറയുന്നത്. ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് ഒരു ലക്ഷം കൊവിഡ് കേസുകൾ കടന്നേക്കുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. 15000 കിടക്കകൾ ഉടൻ തയാറാക്കി വയ്ക്കാനും അഞ്ചംഗ സമിതി ഡൽഹി സർക്കാരിന് റിപ്പോർട്ട് നൽകി.

കൊവിഡ് സാഹചര്യം രൂക്ഷമാകുന്നതിനിടെയാണ് ഡൽഹി സർക്കാരിന് കീഴിലേയും സ്വകാര്യ ആശുപത്രികളിലെയും ചികിത്സ ഡൽഹി നിവാസികൾക്ക് മാത്രമായി നിജപ്പെടുത്തിയത്. ജൂൺ അവസാനത്തോടെ പോസിറ്റീവ് കേസുകൾ ഒരു ലക്ഷം കടന്നേക്കുമെന്നാണ് ഡോ. മഹേഷ് വെർമ അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതി പറയുന്നത്. ജൂലൈ പകുതിയോടെ 42000 കിടക്കകൾ ആവശ്യമായി വരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

 

delhi hospitals, aravind kejriwal, plea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here