വാഹനത്തിൽ കടത്തിയ 120 കിലോ കഞ്ചാവ് പിടികൂടി

ganja

തൃശൂരിൽ വൻ കഞ്ചാവ് വേട്ട. വാഹനത്തിൽ കടത്താൻ ശ്രമിച്ച 120 കിലോ കഞ്ചാവ് പിടികൂടി. കുതിരാൻ ഇരുമ്പ് പാലത്തിന് സമീപത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. തൃശൂർ എക്‌സൈസ് ഇന്റലിജൻസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്.

Read Also: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തൃശൂര്‍ സ്വദേശി

വാഹന പരിശോധനയിൽ ഉണക്കമീൻ കൊണ്ടുവരുന്ന വാഹനത്തിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പ്രത്യേകം സജ്ജീകരിച്ച അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ആന്ധ്രയിൽ നിന്നെത്തിച്ചതായിരുന്നു കഞ്ചാവെന്നാണ് വിവരം. ജില്ലക്ക് അകത്തും പുറത്തുമായി വിൽപന നടത്താനായി എത്തിച്ചതാണ് കഞ്ചാവ്. സംഭവത്തിൽ ഇരിഞ്ഞാലക്കുട സ്വദേശികളായ ഷിജു, അഭിലാഷ് എന്നിവരെ പിടികൂടി. ഇൻസ്പക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ganja, thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top