അനധികൃത സ്വത്ത് സമ്പാദന കേസ്; ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചു

അനധികൃത സ്വത്ത് സമ്പാദന കേസിൽ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ വിടുതൽ ഹർജി തള്ളിയ കോട്ടയം വിജിലൻസ് കോടതിയുടെ നടപടി ചോദ്യം ചെയ്താണ് നടപടി.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചതായാണ് ടോമിൻ ജെ തച്ചങ്കരിക്കെതിരായ കേസ്. തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് വിലയിരുത്തിയാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിയുടെ വിടുതൽ ഹർജി തള്ളിയത്. അതേസമയം, സ്വത്ത് മാതാപിതാക്കൾ വഴി പരമ്പരാഗതമായി കൈമാറിക്കിട്ടിയതാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം.

Story highlight: Illegal property acquisition case; Crime branch chief Tomin Thachankari approached the HC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top