Advertisement

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിയില്ല; നിലപാട് ആവർത്തിച്ച് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം

June 8, 2020
Google News 1 minute Read
Kerala Congress conflict

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിയില്ലെന്ന നിലപാട് ആവർത്തിച്ച് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. ഇന്ന് വഴങ്ങിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ജോസഫ് പക്ഷത്തിൻ്റെ നീക്കം. ഇരുകൂട്ടരെയും മുന്നണിയിൽ ഒരുമിച്ച് കൊണ്ടുപോകാൻ യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ അവസാനവട്ട ചർച്ചകളാണ് അണിയറയിൽ നടക്കുന്നത്.

Read Also: കോട്ടയത്തെ പദവി കൈമാറ്റം: പാലായിലെ തോല്‍വിക്ക് കാരണക്കാരായവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന് ജോസ് കെ മാണി

ഞായറാഴ്ച ഷിബു ബേബി ജോൺ ജോസ് കെ മാണിയുമായി നടത്തിയ ചർച്ചയിലും തർക്ക പരിഹാരം ഉണ്ടായില്ല. കൊവിഡ് കാലത്ത് തിരക്കിട്ട് അധികാരം കൈമാറേണ്ട സാഹചര്യം ഇല്ലെന്ന വാദത്തിലാണ് ജോസ് പക്ഷം. യഥാർത്ഥ കേരള കോൺഗ്രസ് ആരെന്നതിൽ ഇലക്ഷൻ കമ്മീഷൻ തീരുമാനം ഉണ്ടാകുംവരെ വഴങ്ങില്ലെന്നാണ് നിലപാട്.

മധ്യസ്ഥ ചർച്ചകൾ പൊളിഞ്ഞതോടെ പി.ജെ ജോസഫ് ഇന്ന് ഒരു ദിവസം കൂടി സമയം നീട്ടി നൽകി. സെബാസ്റ്റ്യൻ കുളത്തിങ്കൽ രാജിവെച്ചില്ലെങ്കിൽ ഉടൻ അവിശ്വാസ നീക്കം ഉണ്ടായേക്കും. ജില്ലാ കോൺഗ്രസ് നേതാക്കൾ ജോസഫിന് പിന്തുണ അറിയിച്ചതോടെ ആശങ്കയിലാണ് യുഡിഎഫ്. സി.പി.എം പിന്തുണ തേടി ജോസ് വിഭാഗം അധികാരത്തിൽ തുടർന്നാൽ വലിയ പൊട്ടിത്തെറിയിലേക്കാകും സാഹചര്യം എത്തുക. ഇതൊഴിവാക്കാൻ പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ ഇരു പക്ഷവുമായും ചർച്ചകൾ തുടരുകയാണ്.

Read Also: കോട്ടയത്തെ അധികാര തർക്കം: പ്രസിഡന്റ് രാജി വച്ചില്ലെങ്കിൽ അവിശ്വാസ പ്രമേയം കൊണ്ടുവരും: പി ജെ ജോസഫ്

പാര്‍ട്ടി രണ്ടായി പിരിഞ്ഞതിന് പിന്നാലെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആദ്യ എട്ട് മാസം ജോസ് കെ മാണി വിഭാഗത്തിനും പിന്നീടുള്ള ആറ് മാസം ജോസഫ് വിഭാഗത്തിനും എന്ന് ധാരണയായിരുന്നു. എന്നാല്‍ 10 മാസം പിന്നിടുമ്പോഴും ജോസ് കെ മാണി വിഭാഗം സ്ഥാനം ഒഴിഞ്ഞിരുന്നില്ല. ഇതാണ് നിലവില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

Story Highlights: Kerala Congress conflict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here