ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1290 പേര്‍ക്കെതിരെ കേസെടുത്തു

LOCKDOWN KERALA

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1290 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1441 പേരാണ്. 668 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 2897 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റീന്‍ ലംഘിച്ചതിന് അഞ്ച് കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 15, (12 പേരെ അറസ്റ്റ് ചെയ്തു, 8 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

തിരുവനന്തപുരം റൂറല്‍ – 321, (328 പേരെ അറസ്റ്റ് ചെയ്തു, 143 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കൊല്ലം സിറ്റി – 104, (120 പേരെ അറസ്റ്റ് ചെയ്തു, 46 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കൊല്ലം റൂറല്‍ – 190, (205 പേരെ അറസ്റ്റ് ചെയ്തു, 168 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

പത്തനംതിട്ട – 29, (31 പേരെ അറസ്റ്റ് ചെയ്തു, 19 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

ആലപ്പുഴ – 55, (72 പേരെ അറസ്റ്റ് ചെയ്തു, 20 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കോട്ടയം – 12, (23 പേരെ അറസ്റ്റ് ചെയ്തു, വാഹനങ്ങളൊന്നും കസ്റ്റഡിയിലെടുത്തിട്ടില്ല)

ഇടുക്കി – 62, (37 പേരെ അറസ്റ്റ് ചെയ്തു, 7 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

എറണാകുളം സിറ്റി – 63, (82 പേരെ അറസ്റ്റ് ചെയ്തു, 25 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

എറണാകുളം റൂറല്‍ – 63, (41 പേരെ അറസ്റ്റ് ചെയ്തു, 27 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

തൃശൂര്‍ സിറ്റി – 119, (192 പേരെ അറസ്റ്റ് ചെയ്തു, 81 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

തൃശൂര്‍ റൂറല്‍ – 39, (54 പേരെ അറസ്റ്റ് ചെയ്തു, 27 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

പാലക്കാട് – 58, (91 പേരെ അറസ്റ്റ് ചെയ്തു, 27 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

മലപ്പുറം – 26, (62 പേരെ അറസ്റ്റ് ചെയ്തു, 21 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കോഴിക്കോട് സിറ്റി – 25, (25 പേരെ അറസ്റ്റ് ചെയ്തു, 15 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കോഴിക്കോട് റൂറല്‍ – 27, (ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, 8 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

വയനാട് – 24, (ഒരാളെ അറസ്റ്റ് ചെയ്തു, 8 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കണ്ണൂര്‍ – 44, (45 പേരെ അറസ്റ്റ് ചെയ്തു, 7 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കാസര്‍ഗോഡ് – 14, (20 പേരെ അറസ്റ്റ് ചെയ്തു, 11 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

Story Highlights: Lockdown violation case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top