കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ പരിശോധന ഫലം നെഗറ്റീവ്

covid 19

കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടു നൽകും. പന്തീരാങ്കാവ് സ്വദേശി തിരുമംഗലത്ത് ബീരാൻ കോയയാണ് ഇന്നലെ രാത്രി മരിച്ചത്. അമ്പത്തിയെട്ടു വയസുകാരനായ ഇയാൾ ബംഗളൂരുവിൽ നിന്ന് തിരിച്ചെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

Read Also: ലോക്ക് ഡൗൺ ഇളവ്; സാമൂതിരി ദേവസ്വം ക്ഷേത്രങ്ങൾ തുറക്കില്ല

പ്രമേഹവും രക്തസമ്മർദ്ദവുമുണ്ടായിരുന്ന ഇദ്ദേഹവും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഞായറാഴ്ച ഉച്ചയോടെ ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. രാത്രി എട്ടോടെ ശുചിമുറിയിൽ തളർന്ന് വീഴുകയായിരുന്നു. തുടർന്ന് 108 ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊവിഡ് പരിശോധനയ്ക്ക് ശേഷമായിരിക്കും മൃതദേഹം സംസ്‌കരിക്കുക.

 

coronavirus,covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top