ലോക്ക് ഡൗൺ ഇളവ്; സാമൂതിരി ദേവസ്വം ക്ഷേത്രങ്ങൾ തുറക്കില്ല

ലോക്ക് ഡൗണിനിടയിൽ ആരാധനാലയങ്ങൾ തുറക്കാൻ ഉത്തരവായെങ്കിലും സാമൂതിരി ദേവസ്വം ക്ഷേത്രങ്ങൾ തുറക്കില്ലെന്ന് അറിയിച്ചു. നാളെ തുറക്കാൻ സർക്കാർ അനുമതി ഉണ്ടെങ്കിലും തുറക്കേണ്ടതില്ല എന്നാണ് തീരുമാനം. കൊവിഡ് കേസുകൾ കൂടി വരുന്നതിനാലും നിയന്ത്രണങ്ങൾ പാലിക്കാൻ ബുദ്ധിമുട്ടായതിനാലുമാണ് ക്ഷേത്രങ്ങൾ തുറക്കാതിരിക്കുന്നത്. ഇതേതുടർന്ന് കോഴിക്കോട് തളി മഹാദേവ ക്ഷേത്രം, തിരുനാവായ നവാമുകുന്ദ ക്ഷേത്രം ഉൾപ്പടെ 45 ക്ഷേത്രങ്ങൾ അടഞ്ഞു തന്നെ കിടക്കും.
Read Also: കോഴിക്കോട് ജില്ലയിലെ ഏഴ് പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി
മുൻപ് കൊവിഡ് രൂക്ഷമായിക്കൊണ്ടിരിക്കെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ക്ഷേത്രങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ടവരാണ് ഇപ്പോൾ അടക്കാൻ പറയുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു പറഞ്ഞിരുന്നു. സർക്കാർ തീരുമാനത്തിന് ഒപ്പമാണ് ദേവസ്വം ബോർഡ് എന്ന് എൻ വാസു വ്യക്തമാക്കി. ഇപ്പോൾ ഭക്തരുടെ ആവശ്യത്തിന് എതിര് പറയുന്നവർക്ക് മറ്റു താത്പര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ക്ഷേത്രങ്ങൾ ഇപ്പോൾ തുറക്കരുതെന്ന് ഹിന്ദു ഐക്യവേദിയും വിശ്വ ഹിന്ദു പരിഷത്തും ആവശ്യപ്പെട്ടു. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ തുറക്കരുത്. ക്ഷേത്രം ഇപ്പോൾ തുറക്കുന്നത് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ്. ഹിന്ദു സംഘടനകളുടെ അഭിപ്രായം തേടാതെയാണ് സർക്കാർ തീരുമാനം. ഭക്തർ ക്ഷേത്രദർശനത്തിൽ നിന്ന് പരമാവധി വിട്ടുനിൽക്കണം. തങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും ഹിന്ദുഐക്യവേദി, വിഎച്ച്പി നേതാക്കൾ അറിയിച്ചു.
lock down, samoothiri devaswam temples
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here