കോഴിക്കോട് ജില്ലയിലെ ഏഴ് പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി

seven regions removed containment zone kozhikode

കോഴിക്കോട് ജില്ലയിലെ ഏഴ് തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. നാല് തദ്ദേശ സ്ഥാപനങ്ങളാണ് പട്ടികയിൽ അവശേഷിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ അഴിയൂർ, ഒഞ്ചിയം, വടകര മുൻസിപ്പാലിറ്റിയിലെ 40, 45, 46 വാർഡുകൾ, കുന്നുമ്മൽ, കുറ്റ്യാടി, നാദാപുരം, വളയം എന്നിവയെയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയത്.

മൊത്തം പതിനൊന്ന് കണ്ടെയ്ൻമെന്റ് സോണുകളാണ് ജില്ലയിലുണ്ടായിരുന്നത്. ഇതിൽ ഏഴ് പ്രദേശങ്ങളെയാണഅ നിലവിൽ ഒഴിവാക്കിയത്. തൂണേരി, പുറമേരി, മാവൂർ, ഒളവണ്ണ ഗ്രാമ പഞ്ചാത്തുകൾ കണ്ടെയ്ൻമെന്റ് സോണുകളായി തുടരും.

 

Story Highlights- seven regions removed containment zone kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top