പാലായിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

missing girl deady body

പാലാ ചേർപ്പുങ്കലിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്.

ശനിയാഴ്ചയാണ് കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനി അഞ്ജു ഷാജിയെ പരീക്ഷാ കേന്ദ്രത്തിൽ നിന്ന് ഇറക്കി വിട്ടത്. ഇനിയുള്ള പരീക്ഷകൾ എഴുതിക്കില്ലെന്നും കോളജ് അധികൃതർ കുട്ടിയോട് പറഞ്ഞിരുന്നു. കുട്ടി സന്ധ്യയ്ക്ക് ശേഷവും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ പരാതി നൽകി. ഇന്നലെ ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജിന് സമീപത്ത് നിന്ന് ബാഗ് കണ്ടെത്തി. പാലത്തിൽ നിന്ന് ചാടിയിരിക്കാം എന്ന സംശയത്തിൽ മീനച്ചിലാറ്റിൽ തിരച്ചിൽ തുടരുകയാണ്.

ഇതിനിടെ കുട്ടി കോപ്പിയടിക്കില്ലെന്നും, പരീക്ഷാ കേന്ദ്രത്തിലെ പ്രിൻസിപ്പൽ മാനസികമായി പീഡിപ്പിച്ചതായും ആരോപിച്ച് അഞ്ജുവിൻ്റെ കുടുംബം രംഗത്തെത്തി. ഒപ്പം പരീക്ഷ എഴുതിയിരുന്ന വിദ്യാർത്ഥികളും കുട്ടി കോപ്പി അടിച്ചില്ല എന്ന് വെളിപ്പെടുത്തി.

കോപ്പിയടിക്കാൻ സാധ്യതയില്ലെന്നും ഇത്തരമൊരു ആരോപണം ഉണ്ടായപ്പോൾ മാനസികമായി തകർന്നിരിക്കാമെന്നും വിദ്യർത്ഥിനി പഠിച്ചിരുന്ന കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണി പ്രൈവറ്റ് കോളേജ് അധികൃതർ പറയുന്നു. ബാഗ് പാലത്തിനു സമീപം വെച്ച് അഞ്ജു വെയിറ്റിംഗ് ഷെഡ് വരെ പോയി തിരിച്ചു വരുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവത്തിൽ ആരോപണ വിധേയരായ ചേർപ്പുങ്കൽ ഹോളിക്രോസ് കോളേജ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Story Highlights: missing girl pala dead body found

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top