യുഡിഎഫിലെ ഘടകകക്ഷികൾക്ക് പിന്നാലെ സിപിഐഎം ചാക്കുമായി നടക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രൻ

യുഡിഎഫിലെ ഘടകകക്ഷികൾക്ക് പിന്നാലെ സിപിഐഎം ചാക്കുമായി നടക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആ ചാക്കിൽ മുന്നണിയിൽ നിന്ന് ആരും വീഴില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. സിപിഐഎമ്മിലെ അന്തർ സംഘർഷങ്ങളാണ് മുന്നണി വിപുലീകരണ ചർച്ചയിലേക്ക് അവരെ നയിച്ചതെന്നും കേരളാ കോൺഗ്രസിലെ തർക്കം ഒരു വെല്ലുവിളിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിയില്ലെന്ന നിലപാട് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ആവർത്തിച്ചു. ഇന്ന് വഴങ്ങിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ജോസഫ് പക്ഷത്തിന്റെ നീക്കം. ഇരുകൂട്ടരെയും മുന്നണിയിൽ ഒരുമിച്ച് കൊണ്ടുപോകാൻ യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ അവസാനവട്ട ചർച്ചകളാണ് അണിയറയിൽ നടക്കുന്നത്.
Read Also: ജ്യോതിരാദിത്യ സിന്ധ്യ തിരികെ കോൺഗ്രസിലേക്കോ? പ്രചരിച്ചതിന് പിന്നിലെ സത്യം [24 fact check]
ഞായറാഴ്ച ഷിബു ബേബി ജോൺ ജോസ് കെ മാണിയുമായി നടത്തിയ ചർച്ചയിലും തർക്ക പരിഹാരം ഉണ്ടായില്ല. കൊവിഡ് കാലത്ത് തിരക്കിട്ട് അധികാരം കൈമാറേണ്ട സാഹചര്യം ഇല്ലെന്ന വാദത്തിലാണ് ജോസ് പക്ഷം. യഥാർത്ഥ കേരള കോൺഗ്രസ് ആരെന്നതിൽ ഇലക്ഷൻ കമ്മീഷൻ തീരുമാനം ഉണ്ടാകും വരെ വഴങ്ങില്ലെന്നാണ് നിലപാട്.
kerala congress m, mullappalli ramachandran, ldf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here