ഇ- വിദ്യാരംഭം പദ്ധതിക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തുടക്കം കുറിച്ചു

ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ആവശ്യമായ സഹായം എത്തിക്കാനായി പൊലീസ് ആരംഭിച്ച ഇ-വിദ്യാരംഭം പദ്ധതിക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തുടക്കം കുറിച്ചു.
പൊടിയക്കാല ട്രൈബൽ സെറ്റിൽമെന്റ് കോളനിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി, കല്ലമ്പാറ ട്രൈബൽ സെറ്റിൽമെന്റ് കോളനിയിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി എന്നിവർക്ക് ഡിജിറ്റൽ പഠനോപകരണങ്ങളും ടിവിയും നൽകിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എഡിജിപി മനോജ് എബ്രഹാം, ഐജി പി.വിജയൻ എന്നിവർ പങ്കെടുത്തു.
ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി കമ്പ്യൂട്ടർ സാക്ഷരതയുളള പൊലീസ് ഉദ്യോഗസ്ഥർ ഒഴിവ് സമയങ്ങളിൽ കുട്ടികളുടെ വീട്ടിലെത്തി ഡിജിറ്റൽ പഠനത്തിന് ആവശ്യമായ സഹായം നൽകുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
Story highlight: State Police Chief Loknath Behra inaugurated the e-Vidyarbharam project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here