മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും പരിപാലിക്കുന്നതിന് ചെലവഴിക്കുന്നത് 1.10 കോടി രൂപ

ഒരു വർഷക്കാലയളവിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വെബ്‌സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും പരിപാലിക്കുന്നതിന് ചെലവഴിക്കുന്ന തുക 1.10 കോടി രൂപ. പബ്ലിക്ക് റിലേഷൻസ് വകുപ്പ് സി ഡിറ്റിന് പണം അനുവദിച്ച് ഇന്നലെ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

വെബ്‌സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും കൈകാര്യം ചെയ്യുന്ന 12 ജീവനക്കാരാണ്. ഇവർക്ക് ശമ്പള ഇനത്തിൽ ഒരു വർഷം നൽകുന്നത് 82 ലക്ഷം രൂപയാണെന്നും. പ്രതിമാസം ഒരാൾക്കായി ചെലവഴിക്കുന്ന തുക ശരാശരി 57,000 രൂപയാണെന്നും ഉത്തരവിൽ പറയുന്നു.

എന്നാൽ, 19 മന്ത്രിമാരുടെ വെബ്‌സൈറ്റുകളുടെ വാർഷിക പരിപാലന ചെലവ് 18 ലക്ഷം രൂപ മാത്രമാണ്. രണ്ട് ഉദ്യോഗസ്ഥർക്കാണ് സൈറ്റുകളുടെ ചുമതല നൽകിയിരിക്കുന്നത്. ഇതിനു പുറമേ മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ്, സമൂഹ മാധ്യമ പരിപാലത്തിന് 4 മാസമായി നൽകാനുണ്ടായിരുന്ന കുടിശിക തുകയായ 36,07,209 രൂപയും ഉത്തരവിൽ അനുവദിച്ചിട്ടുണ്ട്.

Story highlight: 1.10 crore to be spent on maintaining CM’s official website and social media accounts

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top