ആതിര അമ്മയായി; നിതിൻ പോയതറിയാതെ…

കഴിഞ്ഞ ദിവസം ഷാർജയിൽ ഹൃദായഘാതം മൂലം അന്തരിച്ച നിതിൻ ചന്ദ്രന്റെ ഭാര്യ ആതിര പെൺകുഞ്ഞിന് ജന്മം നൽകി. സ്വകാര്യ ആശുപത്രിയിൽ സിസേറിയനിലൂടെയാണ് ആതിര കുഞ്ഞിന് ജന്മം നൽകിയത്.
ഗർഭിണികളെ നാട്ടിലെത്താക്കാനുള്ള നിയമപോരാട്ടത്തിലൂടെയാണ് ആതിരയും നിതിനും വാർത്തകളിൽ നിറയുന്നത്. ഒടുവിൽ വന്ദേ ഭാരത് മിഷന്റെ ആദ്യഘട്ടത്തിൽ ആതിര കഴിഞ്ഞമാസം ഷാർജയിൽ നിന്ന് കേരളത്തിലേക്ക് എത്തി. ആതിരയെ നാട്ടിലേക്ക് മടക്കി അയയ്ക്കുമ്പോഴും ജീവകാരുണ്യ പ്രവർത്തനങ്ങളും രക്തദാന ക്യാമ്പുകളുമായി നിതിൻ പ്രവാസ ലോകത്ത് സജീവമായി നിന്നു. ആതിരയെ മടക്കി അയയ്ക്കുമ്പോൾ പ്രസവ ദിവസം കൂടെ ഉണ്ടാകുമെന്ന് നിതിൻ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ, വിധി മറിച്ചായിരുന്നു. ആതിര പ്രസവിച്ചു… പെൺകുട്ടിയാണ്… പക്ഷെ കുട്ടിയെയും, അമ്മയെയും കാണാൻ നിതിൻ ഇല്ല … പകരം ചില്ലുകൂട്ടിന്റെ തണുപ്പിൽ നിശബ്ദമായി അവൻ മറ്റൊരു ലോകത്ത്…
നിതിൻ മരിച്ച വിവരം ആതിര ഇപ്പോഴും അറഞ്ഞിട്ടില്ല. പതിയെ അവളുടെ കാതുകളിൽ ആ ദുരന്തവാർത്ത എത്തും. അവൾ എങ്ങനെ ഈ വാർത്തയെ ഉൾക്കൊള്ളും എന്ന് ആർക്കും അറിയില്ല. നിതിന്റെ മൃതദേഹം നാളെ കോഴിക്കോട്ടെ വീട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തിങ്കളാഴ്ച്ച രാവിലെ ഹൃദയാഘാതം മൂലം ഷാർജയിൽ താമസസ്ഥലത്ത് ആയിരുന്നു നിതിന്റെ മരണം.
Story highlight: Aathira as mother; Without Nithin’s departure .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here