Advertisement

സാമ്പത്തിക നഷ്ടം; കണ്ണൂരിലെ ഭൂരിപക്ഷം സ്വകാര്യ ബസുകളും സർവ്വീസ് നിർത്തിവെച്ചു

June 9, 2020
Google News 2 minutes Read
private buses kannur service

കണ്ണൂരിലെ ഭൂരിപക്ഷം സ്വകാര്യ ബസുകളും സർവ്വീസ് നിർത്തിവെച്ചു. സാമ്പത്തിക നഷ്ടം സഹിച്ച് ബസുകൾ ഓടിക്കാൻ കഴിയില്ലെന്ന് ഉടമകൾ. ഇതോടെ ജില്ലയിൽ യാത്രാ ദുരിതം രൂക്ഷമായി.

കണ്ണൂർ ജില്ലയിലെ സ്വകാര്യ ബസുകളിൽ 80 ശതമാനത്തിലേറെയും സർവ്വീസ് നിർത്തിവെച്ചിരിക്കുകയാണ്. മലയോര മേഖലകളിലടക്കം ബസുകളില്ല. കെ.എസ്.ആർ.ടി.സി ബസ് സർവ്വീസുകൾ ഇല്ലാത്ത മേഖലകളിൽ യാത്രാപ്രശ്നം രൂക്ഷമാണ്.

Read Also: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ച നടപടി പിന്‍വലിച്ചു; എല്ലാ സീറ്റിലും യാത്രക്കാര്‍ക്ക് ഇരിക്കാം

കൊവിഡ് ഭീഷണി കാരണം വർദ്ധിപ്പിച്ച നിരക്ക് സർക്കാർ പിൻവലിച്ചതിന് പിന്നാലെയാണ് ബസുടമകൾ സർവീസ് നിർത്തിയത്. നിലവിലുള്ള നിരക്കിൽ സർവ്വീസ് നടത്താനാകില്ലെന്ന് ബസ് ഉടമകൾ പറയുന്നു. ഇന്ധനച്ചെലവും തൊഴിലാളികളുടെ വേതനവും കൊടുക്കാൻ വരുമാനം തികയുന്നില്ലെന്നും ബസ് ഉടമകൾ.

കൊവിഡ് ഭീതികാരണം ആളുകൾ ബസിൽ കയറാൻ മടിക്കുന്നതും നഷ്ടം വർധിക്കാൻ കാരണമാകുന്നു. ബസ് നിരക്ക് വർധിപ്പിക്കാതെ സർവ്വീസ് പുനരാരംഭിക്കില്ലെന്നാണ് ഉടമകളുടെ തീരുമാനം.

Read Also: അന്തർ ജില്ലാ ബസ് സർവീസുകൾ പരിമിതമായ തോതിൽ; മുഖ്യമന്ത്രി

മെയ് 20നാണ് സ്വകാര്യ ബസുകൾ സംസ്ഥാനത്ത് സർവീസ് പുനരാരംഭിച്ചത്. സർക്കാരുമായി നടത്തിയ ചർച്ചയിലാണ് സർവീസ് നടത്താമെന്ന് സ്വകാര്യ ബസുടമകൾ അറിയിച്ചത്. സർവീസ് ആരംഭിച്ചതിന് ശേഷം കൂടുതൽ പ്രതിസന്ധിയുണ്ടായാൽ സർക്കാരിനെ വീണ്ടും സമീപിക്കാൻ ബസുടമകൾ തീരുമാനിച്ചിരുന്നു.

ജൂൺ മൂന്ന് മുതൽ അന്തർ ജില്ലാ ബസ് സർവീസുകൾ നാളെ മുതൽ ആരംഭിച്ചിരുന്നു. യാത്രക്കാർക്ക് എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ബസ് ചാർജ് വർധന പിൻവലിച്ചു. ബസ് ജീവനക്കാരും മാസ്‌കും കയ്യുറയും ധരിക്കണം. കണ്ടയ്ൻമെൻ്റ് സോണുകളിലും ഹോട്സ്പോട്ടുകളിലും ബസ് സർവീസ് ഉണ്ടാകില്ല.

Story Highlights: private buses kannur service stopped

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here