കെഎസ്ആർടിസി എംഡിയുടെ അധിക ചുമതല ബിജു പ്രഭാകറിന്; സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ അലൈൻമെന്റിനും മാറ്റം വരുത്താം

കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് കടക്കുന്നത് തടയാൻ നിയന്ത്രണങ്ങൾ കർശനമാക്കാൻ മന്ത്രിസഭാ തീരുമാനം. കേന്ദ്രം നിർദേശിച്ചതിനപ്പുറം കൂടുതൽ ഇളവുകൾ നൽകില്ല. കെഎസ്ആർടിസി എംഡിയുടെ അധിക ചുമതല ബിജു പ്രഭാകറിന് നൽകാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.
കൊവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. സമൂഹ വ്യാപന ഭീതിയിലാണ് കേരളമെന്ന് വിദ്ഗധരും വിലയിരുത്തുന്നു. ഇക്കാര്യം പരിഗണിച്ച് സംസ്ഥാനത്ത് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രങ്ങൾ കൂടുതൽ കർശനമാക്കാൻ മന്ത്രിസഭ തീരുമാനമെടുത്തു. മറ്റ് സംസ്ഥാനങ്ങളിലെ ഹോട്ട് സ്‌പോർട്ടുകളിൽ നിന്ന് കൂടുതൽ പേർ സംസ്ഥാനത്തേക്ക് എത്തുന്നതും ആശങ്കയുണർത്തുണ്ട്. വരുന്നവർ കൃത്യമായി ക്വാറന്റീനിൽ കഴിയുന്നെന്ന് ഉറപ്പ് വരുത്തുകയാണ് രോഗവ്യാപനം തടയാനുള്ള പ്രധാന മാർഗ്ഗമെന്നും മന്ത്രിസഭ യോഗം വിലയിരുത്തി. കെഎസ്ആർടിസി എംഡിയുടെ അധിക ചുമതല സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയായ ബിജു പ്രഭാകറിന് നൽകാൻ മന്ത്രിസഭ തീരുമാനമെടുത്തു. ചെയർമാന്റെ ചുമതല ഗതാഗത സെക്രട്ടറി കെ ആർ ജ്യോതി ലാലിനാകും.
തിരുവനന്തപുരം കാസർഗോഡ് അർധ അതിവേഗ റെയിൽ കോറിഡോർ അലൈൻമെന്റിന് മാറ്റത്തിനും മന്ത്രിസഭ അനുമതി നൽകി. കൊയിലാണ്ടി മുതൽ ധർമ്മടം വരെയുള്ള പ്രദേശങ്ങളിലാണ് മാറ്റം മാഹി ഭാഗത്ത് റെയിൽവേ ട്രാക്കിനു സമാന്തരമായി കടന്നു പോകുന്ന വിധത്തിലാണ് അലൈൻമെന്റിൽ മാറ്റം വരുത്തുന്നത്. കാസർഗോഡ് മുതൽ കൊച്ചുവേളി വരെ 532 കിലോമീറ്ററാണ് റെയിൽപാത. 180 കിലോമീറ്റർ വേഗത്തിൽ 4 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് എത്താൻ കഴിയും. 2024 ൽ നിർമാണം പൂർത്തിയാക്കുന്ന പദ്ധതിക്ക് 66,000 കോടി രൂപയാണ് ചെലവ്.
Story highlight: Biju Prabhakar takes over charge of KSRTC MD The semi-high-speed rail corridor alignment can also be altered
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here