കൊവിഡ്: 3.50 ലക്ഷം തയ്യല്‍ തൊഴിലാളികള്‍ക്ക് ധനസഹായം വിതരണം ചെയ്തു

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ വീതമുളള ധനസഹായം 3.50 ലക്ഷം തൊഴിലാളികള്‍ക്ക് 30 കോടി 50 ലക്ഷം രൂപ വിതരണം ചെയ്തു.

ധനസഹായത്തിന് ഇനിയും അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത തൊഴിലാളികള്‍ www.tailorwelfare.in എന്ന വെബ്സൈറ്റ് മുഖേന ബാങ്ക് പാസ് ബുക്ക് ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിച്ചിട്ട് ധനസഹായം ലഭ്യമാകാത്ത തൊഴിലാളികള്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ചെയര്‍പേഴ്സണ്‍ ജി രാജമ്മ അറിയിച്ചു.

 

Story Highlights: Financial assistance distributed to 3.50 lakh sewing workers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top