Advertisement

ഹാരിസണും വന്‍കിട കമ്പനികളും അനധികൃതമായി കൈവശം വച്ചിട്ടുള്ള ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാരിനു ഗുരുതര വീഴ്ച

June 10, 2020
Google News 2 minutes Read
govt failure harrison plantation 

ഹാരിസണും വന്‍കിട കമ്പനികളും അനധികൃതമായി കൈവശം വച്ചിട്ടുള്ള ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാരിനു ഗുരുതര വീഴ്ച. ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ കൈയേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് ജില്ലാ ഭരണകൂടങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഉടമസ്ഥാവകാശത്തിനായി കേസ് ഫയല്‍ ചെയ്യാന്‍ ഉത്തര ഞങ്ങളുടെ തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു.

Read Also:  ഹാരിസൺ കേസുകളുടെ നിരീക്ഷണത്തിനായി പ്രത്യേക സെൽ രൂപീകരിക്കാൻ റവന്യൂ വകുപ്പ്

ഹാരിസണിൻ്റെ തോട്ടങ്ങള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കിയത് 2018 ഏപ്രില്‍ 11 നാണ്. ഉടമസ്ഥാവകാശത്തിനായി സിവില്‍ കോടതിയെ സമീപിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹാരിസണും വന്‍കിട കമ്പനികളും അനധികൃതമായി കൈവശം വച്ചിരിക്കുന്നതും വിറ്റതുമായ ഭൂമിയില്‍ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോടതിയെ സമീപിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി 2019 ജൂണ്‍ ആറിനു സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ ഒരു വര്‍ഷം കഴിയുമ്പോഴും ഉടമസ്ഥാവകാശം സ്ഥാപിക്കാനായി കോടതിയെ സമീപിച്ചത് കോട്ടയം ജില്ലാ കളക്ടര്‍ മാത്രമാണ്. ഹാരിസണ്‍ മലയാളം വില്‍പ്പന നടത്തിയിട്ടുള്ളതും അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൈവശമുള്ളതുമായ ചെറുവള്ളി എസ്‌റ്റേറ്റില്‍ ഉമസ്ഥാവകാശം സ്ഥാപിക്കാനാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം തുടങ്ങി പത്തോളം ജില്ലകളില്‍ വന്‍കിട കമ്പനികള്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി ഭൂമി കൈവശം വച്ചിട്ടുണ്ട്. മറ്റുള്ള ഒരു ജില്ലയിലും ഭൂമിക്കായി കോടതിയെ സമീപിച്ചിട്ടില്ല. ഇതോടെ ഹാരിണസിനുള്‍പ്പെടെ ഭൂമി നിര്‍ബാധം ഭൂമി കൈവശം വയ്ക്കാവുന്ന സ്ഥിതിയായി. എന്നാല്‍ കൊവിഡ് കാലമായതിനാലാണ് കേസ് നല്‍കുന്നതു വൈകിയതെന്നാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കിയത്.

Read Also: ഹാരിസൺ കൈവശംവെച്ചിരിക്കുന്ന ഭൂമിയിൽ നിന്നും ഉപാധികളോടെ കരം സ്വീകരിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

76,000 ഏക്കറിലധികം ഭൂമി ഹാരിസണ്‍ മാത്രം അനധികൃതമായി കൈവശം വയ്ക്കുകയും വില്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയത്. ഹാരിസണ്‍ ഉള്‍പ്പെടെയുള്ളവരുടെ ഭൂമിയില്‍ നിന്നും കരം വാങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സിവില്‍ കോടതിയിലെ കേസിലെ വിധിക്ക് അനുസൃതമായിരിക്കുമെന്ന നിബന്ധനയോടെയായിരുന്നു ഇത്. എന്നാല്‍ കേസിനായി സര്‍ക്കാരിതുവരെ കോടതിയെ സമീപിക്കുക പോലും ചെയ്തിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Story Highlights: Govt failed to acquire land from harrison plantation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here