പള്ളികൾ നിബന്ധനകൾ പാലിച്ച് തുറക്കും; നിലപാടിൽ മാറ്റമില്ലെന്ന് സമസ്ത

samastha asks mosques open

സർക്കാരുകൾ ഇളവ് നൽകിയ സാഹചര്യത്തിൽ നിബന്ധനകൾ പാലിച്ച് പള്ളികൾ തുറക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ. ഇന്ന് ചേർന്ന സമസ്തയുടേയും പോഷക സംഘടനകളുടേയും സംയുക്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദേശത്തെ തുടർന്നാണ് പള്ളികൾ അടച്ചിട്ടത്. രാജ്യം അൺലോക്ക് ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിനായി മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പള്ളികൾ തുറക്കാൻ സമസ്ത തീരുമാനിക്കുന്നത്.

മുഴുവൻ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും പള്ളികൾ തുറന്ന് പ്രവർത്തിക്കു. നിബന്ധനകൾ പാലിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ പള്ളികൾ തുറക്കേണ്ടതില്ലന്നും സമസ്ത അറിയിച്ചിട്ടുണ്ട്

Story Highlights- samastha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top