Advertisement

മോട്ടോർ വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ പുതുക്കുന്നതിനുള്ള കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി

June 10, 2020
Google News 2 minutes Read

മോട്ടോർ വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ പുതുക്കുന്നതിനുള്ള കാലാവധി സെപ്റ്റംബർ 30 വരെ ദീർഘിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഇതനുസരിച്ച് ഫെബ്രുവരി ഒന്നിനുശേഷം കാലാവധി അവസാനിച്ച രേഖകൾ പുതുക്കുന്നതിനുള്ള കാലാവധിയാണ് നീട്ടി നൽകുന്നത്.

എല്ലാത്തരം വാഹന പെർമിറ്റുകൾ ഉൾപ്പെടെയുള്ള രേഖകളുടെ കാലാവധി 2020 ജൂൺ 30 വരെ നീട്ടിനൽകാൻ നിർദേശിച്ച് കേന്ദ്ര റോഡ് ഗതാഗത, ദേശീയ പാത മന്ത്രാലയം നേരത്തേ മാർഗരേഖ പുറത്തിറക്കിയിരുന്നു. എന്നാൽ, ഈ സമയം അപര്യാപ്തമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് സമയം നീട്ടിയിരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ രേഖകൾ പുതുക്കുന്നതിനുള്ള സമയം മെയ് 31 വരെയാണ് നീട്ടി നൽകിയിരുന്നത്. പിന്നീട് ജൂൺ 30-ലേക്കും ലോക്ക് ഡൗൺ കാലയളവ് നീട്ടിയതിന്റെ അടിസ്ഥാനത്തിൽ ജൂലായിലേക്കും നീട്ടി നൽകുകയായിരുന്നു.

Story highlight: The deadline for renewing documents relating to motor vehicles has been extended to September 30

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here