Advertisement

മലപ്പുറം ജില്ലയില്‍ ഇന്ന് പത്ത് പേര്‍ക്ക് കൊവിഡ്

June 11, 2020
Google News 1 minute Read
covid 19 testing

മലപ്പുറം ജില്ലയില്‍ പത്ത് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും രണ്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്

കോഴിക്കോട് വൈറസ് ബാധ സ്ഥിരീകരിച്ച ബന്ധുവുമായി സമ്പര്‍ക്കമുണ്ടായ കീഴുപറമ്പ് വാലില്ലാപ്പുഴ സ്വദേശിയായ മൂന്നര വയസുകാരന്‍, മെയ് അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച കല്‍പകഞ്ചേരി മാമ്പ്ര സ്വദേശിയുടെ മാതാവ് 65 വയസുകാരി, തെന്നല അറക്കലില്‍ താമസിക്കുന്ന സേലം സ്വദേശിനി 40 വയസുകാരി, തെന്നല പൂക്കിപ്പറമ്പ് സ്വദേശി 36 കാരന്‍, തെന്നല കുറ്റിപ്പാല സ്വദേശി 26 കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇവരില്‍ തെന്നല സ്വദേശികളെ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് പ്രത്യേക പരിശോധനയ്ക്ക് വിധേയരാക്കിയതായിരുന്നു.

മെയ് 22 ന് സ്വകാര്യ വാഹനത്തില്‍ ബംഗളൂരുവില്‍ നിന്നെത്തിയ വഴിക്കടവ് പൂവത്തിപ്പൊയില്‍ സ്വദേശിനി 22 വയസുകാരി, മെയ് 13 ന് മുംബൈയില്‍ നിന്ന് സ്വകാര്യ ബസില്‍ നാട്ടിലെത്തിയ എടരിക്കോട് കുറ്റിപ്പാല സ്വദേശി 35 കാരന്‍, ജൂണ്‍ ആറിന് ഷിമോഗയില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ തിരിച്ചെത്തിയ ചെമ്മാട് കറുമ്പില്‍ സ്വദേശിനി ഗര്‍ഭിണിയായ 25 വയസുകാരി, മെയ് 31 ന് റിയാദില്‍ നിന്ന് തിരുവനന്തപുരം വഴി തിരിച്ചെത്തിയ എടക്കര പായിമ്പാടത്ത് സ്വദേശി 45 കാരന്‍, മെയ് 29 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശി 34 കാരന്‍ എന്നിവര്‍ക്കുമാണ് ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.

 

 

Story Highlights:  covid19, coronavirus, malapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here