കോഴിക്കോട് താമരശേരിയിൽ ആറംഗ നായാട്ട് സംഘത്തെ വനം വകുപ്പ് പിടികൂടി

കോഴിക്കോട് താമരശേരിയിൽ ആറംഗ നായാട്ട് സംഘത്തെ വനം വകുപ്പ് പിടികൂടി. ഇവരുടെ പക്കൽ നിന്ന് വേട്ടയാടിയ പറക്കും അണ്ണാന്റെ ജഡവും, നാടൻ തോക്കും പിടിച്ചെടുത്തു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക്   ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നായാട്ട് സംഘം വനംവകുപ്പിൻ്റെ പിടിയിലായത്.

അരീക്കോട് സ്വദേശികളായ ജുനൈസ്, സതീഷ്, പ്രകാശൻ , തിരുവമ്പാടി സ്വദേശികളായ രജീഷ്, സുനിൽ, മുത്തപ്പൻപുഴക്കാരനായ ടോമി എന്നിവരാണ് പിടിയിലായത്. കോഴിക്കോട് മുത്തപ്പൻപുഴയിൽ വച്ചാണ് സംഘത്തെ പിടികൂടിയത്.  വേട്ടയ്ക്ക് ഉപയോഗിച്ച നടൻ തോക്കും, വെടിവച്ച് വീഴ്ത്തിയ പറക്കും അണ്ണാന്റെ മാംസവും, തോലും, സഞ്ചരിച്ച കാറും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. 1972 ലെ വന്യ ജീവി സംരക്ഷണ നിയമം അനുസരിച്ച് പ്രതികൾക്കെതിരെ കേസെടുത്തു.

Story Highlights: Forest Department Kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top