Advertisement

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു

June 11, 2020
Google News 1 minute Read
Gangesananda case crime branch

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വിപുലീകരിച്ചു. 16 അംഗ സംഘം കേസന്വേഷിക്കും. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്തൻ കാണിക്കാണ് അന്വേഷണച്ചുമതല.

ചില സംശയങ്ങളുടെ പശ്ചാത്തലത്തിലാണ് ഗംഗേശാനന്ദയുടെ ജനനേന്ദ്രീയം മുറിച്ച കേസ് സമഗ്രമായി വീണ്ടും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
നേരത്തെ കേസ് അന്വേഷിച്ചിരുന്ന തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിന്റെ ശുപാർശ പ്രകാരമാണ് അന്വേഷണ സംഘം വിപുലീകരിച്ചത്. രണ്ട് എസ്.പിമാരും, ഒരു ഡി.വൈ.എസ്.പിയും അടങ്ങുന്നതാണ് അന്വേഷണ സംഘം. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്തൻ കാണിക്കാണ് അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. തിരുവനന്തപുരം യൂണിറ്റ് എസ്.പി എ.ഷാനവാസ് കേസിൽ സഹായിക്കും. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി നിർദ്ദേശം നൽകി.

Read Also : സ്വാമി ​ഗം​ഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചതിൽ ​ഗൂഢാലോചന, ഉന്നതർക്ക് പങ്ക്; പുനഃരന്വേഷണത്തിന് ഉത്തരവ്

ജനനേന്ദ്രിയം മുറിച്ചതിന് പിന്നില്‍ ഗൂഡാലോചനയെന്നും ഉന്നതര്‍ക്ക് അടക്കം ഇതില്‍ പങ്കുണ്ടെന്നുമാണ് ക്രൈംബ്രാഞ്ചിൻ്റെ വിലയിരുത്തല്‍. സ്വാമിയെ മാത്രം പ്രതിയാക്കിയ പൊലീസ് അന്വേഷണത്തില്‍ ഒട്ടേറെ വീഴ്ചകളുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.

2017 മെയ് 19 രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്വാമി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോള്‍ 23കാരിയായ എൽഎൽബി വിദ്യാര്‍ത്ഥിനി സ്വയംരക്ഷയ്ക്കായി ചെയ്തെന്നായിരുന്നു പരാതി. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് മുതല്‍ ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി. പിന്നീട് പെൺകുട്ടി ആദ്യമൊഴി തിരുത്തി പരാതി പിൻവലിച്ചിരുന്നു. ആക്രമിച്ചത് സ്വന്തം സഹായിയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഈ സംഭവത്തില്‍ പങ്കുണ്ടെന്നും ആരോപിച്ച് സ്വാമി പരാതി നൽകിയിരുന്നു. എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ പേട്ട പൊലീസായിരുന്നു ആദ്യം അന്വേഷണം നടത്തിയത്. പെണ്‍കുട്ടിയുടെ മൊഴി പ്രാകാരം സ്വാമിയെ മാത്രം പ്രതിയാക്കിയായിരുന്നു കേസ്. ഇതെല്ലാം ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കും.

Story Highlights- Gangesananda case crime branch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here