കലൂരിൽ ക്രിക്കറ്റ്; ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നു എന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി

Jayesh George about cricket in kaloor stadium

കൊച്ചി കലൂരിൽ ക്രിക്കറ്റ് മത്സരങ്ങൾ കൂടി അനുവദിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുമെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് 24 നോട്.
കെസിഎ കോടിക്കണക്കിന് രൂപ കലൂർ സ്റ്റേഡിയത്തിൽ നിക്ഷേപിച്ചിട്ടുണ്ട്.
ഫുട്ബോളും, ക്രിക്കറ്റും ഒരുപോലെ കൊണ്ട് പോകണമെന്നാണ് കെസിഎയുടെ ആഗ്രഹമെന്നും ജയേഷ് ജോർജ് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട് കൂടി മത്സരങ്ങൾ സംഘടിപ്പിക്കാനൊരുങ്ങുന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് കെസിഎ ഈ ആവശ്യം മുന്നോട്ടുവച്ചത്. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ കൂടി നടത്താൻ അനുവദിക്കണമെന്നും ഐ എസ് എൽ ഷെഡ്യൂളുമായി ഇടകലരാത്ത വിധം ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ അനുവാദം നൽകണമെന്നുമായിരുന്നു ആവശ്യം. ഈ ആവശ്യമാണ് ഇപ്പോൾ ജയേഷ് ജോർജ് വീണ്ടും ആവർത്തിച്ചിരിക്കുന്നത്.

11 കോടി രൂപക്ക് ജിസിഡിഎ കേരള ക്രിക്കറ്റ് അസോസിയേഷന് 30 വർഷത്തേക്ക് പാട്ടത്തിനു കൊടുത്ത സ്റ്റേഡിയമാണ് കലൂരിലേത്. ഒരു കോടി രൂപ ഡെപ്പോസിറ്റായും നൽകിയിട്ടുണ്ട്.

അതേ സമയം, ബ്ലാസ്റ്റേഴ്സ് കലൂർ വിടില്ലെന്ന് കഴിഞ്ഞ ദിവസം ക്ലബ് അധികൃതർ വ്യക്തമാക്കിയിരുന്നു. ഹോം ഗ്രൗണ്ട് കലൂർ ആയിത്തന്നെ തുടരുമെന്ന് പത്രക്കുറിപ്പിലൂടെ അവർ അറിയിച്ചു.

മുൻപും ഇത്തരത്തിൽ ഒരു ആവശ്യം കെ സി എ ഉന്നയിച്ചിരുന്നു. അന്ന്, കടുത്ത വിമർശനങ്ങളാണ് അവർക്ക് നേരിടേണ്ടി വന്നത്. 2017ൽ അണ്ടർ-17 ഫുട്ബോൾ ലോകകപ്പിനു മുന്നോടിയായി കോടിക്കണക്കിനു രൂപ മുടക്കി ഗ്രൗണ്ട് നവീകരിച്ചിരുന്നു. ഇനി ക്രിക്കറ്റ് മത്സരങ്ങൾ നടത്തിയാൽ ഫുട്ബോൾ ടർഫ് കുത്തിപ്പൊളിച്ച് പിച്ചിടേണ്ടി വരുമെന്നായിരുന്നു പ്രധാന വിമർശനം.

Story Highlights- Jayesh George about cricket in kaloor stadium

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top