Advertisement

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി ഇടുക്കിയില്‍ എല്‍ഇഡി ചലഞ്ച്

June 11, 2020
Google News 2 minutes Read
LED CHALLANGE

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി ഇടുക്കിയില്‍
എല്‍ഇഡി ചലഞ്ച്. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് രൂപീകരിച്ച കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്സിന്റെ ജില്ലയിലെ വൊളന്റിയര്‍മാരാണ് എല്‍ഇഡി ചലഞ്ച് എന്ന സംരംഭത്തിന് തുടക്കമിട്ടത്. കൊവിഡ് 19 മായി ബന്ധപ്പെട്ട് യുവജന ക്ഷേമ ബോര്‍ഡ് നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് എല്‍ഇഡി നിര്‍മാണത്തിലൂടെ ദുരിതാശ്വാസ നിധി സ്വരൂപിക്കുന്നതിനായുള്ള എല്‍ഇഡി ചലഞ്ച് ആരംഭിച്ചത്.

വൊളന്റിയര്‍മാര്‍ക്ക് ബള്‍ബ് നിര്‍മാണത്തില്‍ പ്രത്യേക പരിശീലനം നല്‍കി. ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന അസംസ്‌കൃത സാധനങ്ങള്‍ ഉപയോഗിച്ചാണ് എല്‍ഇഡി ബള്‍ബിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്. ആവശ്യക്കാരേറെയുള്ള ഒന്‍പത് വാട്ട് ബള്‍ബുകളാണ് ആദ്യഘട്ടമായി നിര്‍മിച്ച് യുവ എല്‍ഇഡി ബള്‍ബ് എന്ന പേരില്‍ വിപണിയില്‍ എത്തിക്കുന്നത്. പഞ്ചായത്ത് തല യൂത്ത് കോര്‍ഡിനേറ്റര്‍മാരും കേരള വൊളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്സ് അംഗങ്ങളും ചേര്‍ന്നാണ് ഈ ബള്‍ബുകളുടെ വിപണനം നടത്തുന്നത്.
ബള്‍ബ് വിപണിയില്‍ എത്തിക്കുന്നതിലൂടെ സമാഹരിക്കുന്ന തുക കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

 

 

Story Highlights: LED Challenge at Idukki To raise money for the Relief Fund

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here