വ്യക്തിപരമായി മേക്കപ്പ് ഇഷ്ടമല്ല; പ്രൊഫഷനുമായി ബന്ധപ്പെട്ട് ഉപയോഗിക്കാറുണ്ട്: ആനീസ് കിച്ചൺ വിവാദത്തിൽ പ്രതികരിച്ച് നിമിഷ സജയൻ

nimisha sajayan facebokk post annies kitchen

ആനീസ് കിച്ചൺ വിവാദത്തിൽ പ്രതികരിച്ച് നടി നിമിഷ സജയൻ. വ്യക്തിപരമായി മേക്കപ്പ് ഇഷ്ടമല്ലെന്നും പ്രൊഫഷനുമായി ബന്ധപ്പെട്ട് ഉപയോഗിക്കാറുണ്ടെന്നും നിമിഷ പറഞ്ഞു. വാക്കുകളുടെ സത്യം മനസ്സിലാക്കി നന്മ പ്രചരിപ്പിക്കണമെന്നും നിമിഷ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

നിമിഷ സജയന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഞാൻ പങ്കെടുത്ത ഒരു ടെലിവിഷൻ ഷോയുമായി ബന്ധപ്പെട്ട് ഒരുപാട് അഭിപ്രായങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വരുന്നുണ്ട് അതിനെ സംബന്ധിച്ച് കുറച്ചു കാര്യങ്ങൾ ഇവിടെ വ്യക്തമാക്കുകയാണ്. എന്നോട് വ്യക്തിപരമായി ചോദിച്ച ഒരു ചോദ്യമായിരുന്നു നിമിഷക്ക് മേക്കപ്പ് ഇഷ്ടമാണോ? ഇല്ലയോ? അതിന് ഞാൻ നൽകിയ മറുപടി വ്യക്തപരമായി എനിക്ക് മേക്കപ്പ് താൽപര്യം ഇല്ല പക്ഷേ സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാൽ ഞാൻ ഇടും എന്നും പറഞ്ഞിട്ടുണ്ട്. കുറച്ച് പേർ ഞാൻ മേക്കപ്പ് ഇട്ട ഫോട്ടോസ് കണ്ടിട്ട് ഇതിൽ മേക്കപ്പ് ഇല്ലോ എന്ന് ചോദിച്ചു. എനിക്ക് പറയാനുള്ളത് സിനിമയുടെ ആവശ്യത്തിന് ഉള്ള ഫോട്ടോ ഷൂട്ട്, ചാനൽ പരിപാടികൾ മാഗസിൻ ഫോട്ടോ ഷൂട്ട് തുടങ്ങിയ സാഹചര്യങ്ങളിൽ മേക്കപ്പ് അനിവാര്യമാണ് ഞാൻ ഇടുകളും ചെയ്യും അത് തന്നെ പ്രെഫഷണലിന്റെ ഭാഗമാണ്. മേക്കപ്പ് ഇഷ്ടമല്ല എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗവും. എനിക്ക് ഒരുപാട് ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നു എല്ലാവർക്കും മറുപടി നൽകാൻ സാധിക്കാതത്തിനാൽ ഇവിടെ ക്കുറിപ്പ് നൽക്കുന്നു

NB: വാക്കുകളിലെ സത്യം മനസ്സിലാക്കി നന്മകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുക.

നടിയും സംവിധായകൻ ഷാജി കൈലാസിന്റെ ഭാര്യയുമായ ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചൺ എന്ന പരിപാടിയിൽ വെച്ചാണ് പോസ്റ്റിന് ആധാരമായ സംഭവം ഉണ്ടായത്. ഇതേതുടർന്ന് സമൂഹമാധ്യമങ്ങൾ പല തരത്തിൽ ഈ വിഷയം ചർച്ച ചെയ്തിരുന്നു.

Story Highlights- nimisha sajayan facebokk post annies kitchen

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top