പാലക്കാട് നിന്ന് കൊവിഡ് രോഗി തമിഴ്‌നാട്ടിലേക്ക് കടന്നു

പാലക്കാട് നിന്ന് കൊവിഡ് രോഗി തമിഴ്‌നാട്ടിലേക്ക് കടന്നു. ലോറി ഡ്രൈവറായി ചെന്നൈ സ്വദേശി രക്ഷപ്പെട്ടത് ജില്ലാ ആശുപത്രിയിൽ നിന്നാണ്. കഴിഞ്ഞ മാസം 5 നാണ് സംഭവം നടക്കുന്നത്. ഇയാൾ തമിഴ്‌നാട്ടിലാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ ഡെയ്‌ലി റിപ്പോർട്ടിന്റെ പകർപ്പ് 24 ന് ലഭിച്ചു.
കഴിഞ്ഞ മാസം 30നാണ് ലോറി ഡ്രൈവറായ ഇദ്ദേഹം ചരക്കിറക്കാൻ ആലത്തൂരിൽ എത്തുന്നത്. ഇവിടെ വച്ച് ഉദരപ്രശ്‌നങ്ങളെ തുടർന്ന് ആലത്തൂർ സർക്കാർ ആശുപത്രിയിൽ കാണിച്ചു. കൊവിഡ് ലക്ഷണത്തെ തുടർന്ന് അന്ന് രാത്രി തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലേക് ഇദ്ദേഹത്തെ മാറ്റിയിരുന്നു. ഈ മാസം അഞ്ചാം തിയതിയാണ് ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം പോസിറ്റീവാണെന്ന ഫലം പുറത്തുവരുന്നത്. അന്ന് രാത്രി തന്നെ കൊവിഡ് വാർഡിൽ നിന്ന് ലോറി ഡ്രൈവർ മുങ്ങി.
ഇതിന് പിന്നാലെ സൈബർ സെല്ലിന്റെയും സ്‌പെഷ്യൽ ബ്രാഞ്ചിന്റെയും അന്വേഷണത്തിനിടെയാണ് രോഗം സ്ഥിരീകരിച്ച വ്യക്തി തമിഴ്‌നാട്ടിലുണ്ടെന്ന വിവരം ലഭിക്കുന്നത്.
പാലക്കാട് കൊവിഡ് രോഗവ്യാപന നിയന്ത്രണ നടപടികളിൽ വീഴ്ച തുടർക്കഥയാവുകയാണ്. നേരത്തെ വാളയാറിൽ കൊവിഡ് പരിശോധന നടത്താതെ മൃതദേഹം വാളയാർ ചെക്ക് പോസ്റ്റ് വഴി കേരളത്തിലെത്തിക്കുകയും, മരിച്ച വ്യക്തിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തത് വലിയ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഇതേ തുടർന്ന് മൃതദേഹം സംസ്‌കരിച്ച ശ്മശാനം അടച്ചുപൂട്ടി. സംഭവത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.
Story Highlights- palakkad covid patient absconding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here