നടൻ ഷാറൂഖ് ഖാൻ ഈ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തോ ? പ്രചാരണത്തിന് പിന്നിലെ സത്യമെന്ത് ? [24 Fact Check]

വീണാ ഹരി/
ലോക്ക്ഡൗണിലെ കുടിയേറ്റത്തഴിലാളികളുടെ പലായനം ഒരിക്കലും മറക്കാനാകാത്ത നിരവധി കണ്ണീർ കാഴ്ചകളാണ് രാജ്യത്തിന് സമ്മാനിച്ചത്. അതിലൊന്ന് ബിഹാറിലെ മുസാഫിർപൂർ റെയിവേ സ്റ്റേഷനിൽ നിന്നാണ്. അമ്മ മരിച്ചതറിയാതെ തൊട്ടടുത്ത് കളിയിൽ മുഴുകിയ രണ്ട് വയസുകാരന്റേതായിരുന്നു ആ ദൃശ്യങ്ങൾ. എന്നാൽ വാർത്തയുടെ പിന്നാലെ അൽപമെങ്കിലും ആശ്വാസം നൽകുന്ന മറ്റൊരു വാർത്തയെത്തി. നടൻ ഷാറൂഖ് ഖാൻ കുഞ്ഞിനെയും സഹോദരനേയും ഏറ്റെടുത്തു എന്നായിരുന്നു ആ വാർത്ത. എന്നാ ആ വാർത്തയുടെ ഒപ്പം ഇപ്പോൾ പ്രചരിക്കുന്ന ചിത്രം പൂർണ്ണമായും തെറ്റാണ്..
എന്താണ് വാസ്തവം ?
മെയ് 27 നാണ് സ്ത്രീയുടെ മരണം സംബന്ധിച്ച വാർത്തകൾ പുറത്ത് വരുന്നത്. ഗുജറാത്തിൽ നിന്ന് ബിഹാറിലേക്കുള്ള യാത്രാ മധ്യേ മരിച്ചത് ബിഹാർ സ്വദേശിയായ 35 വയസുകാരി അ!ർവിത ഖൂത്തൂറായിരുന്നു. ശ്രെമിക്ക് ട്രെയിനിലാണ് അമ്മയും കുഞ്ഞുങ്ങളും എത്തിയത്. ഭക്ഷണവും വെള്ളവും ലഭിക്കാതെ കുഴഞ്ഞുവീഴുകയായിരുന്നു യുവതി. ഷാറൂഖ് ഖാന്റെ നേതൃത്വത്തിലുള്ള മീ ഫൗണ്ടേഷനാണ് കുട്ടിയുടെ സഹായിക്കാൻ മുന്നോട്ട് എത്തിയത്. ജൂൺ ഒന്നിനായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം. ഇതിന് പിന്നാലെ താരം കുട്ടിയുടെ ചിത്രം ഷാറൂഖ് ട്വീറ്റ് ചെയ്തിരുന്നു. കുട്ടിയുടെ യഥാർത്ഥ ചിത്രമാണ് ട്വീറ്റിലുള്ളത്.
എന്നാൽ ഇതേ വാർത്തയോടൊപ്പം ഇപ്പോൾ പ്രചരിക്കുന്നത് 2017ൽ മുബൈയിലെ നാനാവതി ആശുപത്രിയിലെ ചിത്രങ്ങളാണ്. ആശുപത്രിയിലെ ബോൺമാരോ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിനിടെയിള്ള ചിത്രങ്ങളാണ് ഇവ. ട്വന്റിഫോറിന്റെ ഫാക്റ്റ് ചെക്കിംഗ് സംഘം നടത്തിയ പരിശോധനയിൽ ഈ ചിത്രം 2017 മാർച്ച് 17 ന് അപലോഡ് ചെയ്തതായി കണ്ടെത്തുകയും ചെയ്തു. ബോൺമാരോ ട്രാൻസ് പ്ലാന്റേഷൻ ചികിത്സയ്ക്ക് ആശുപത്രിയിലെത്തിയ കുട്ടിയുടേതാണ് യഥാർത്ഥ ചിത്രം.
ഷാറൂഖ് ഖാൻ ചെയ്ത നല്ല പ്രവൃത്തിയെ ചൂണ്ടിക്കാണിക്കാനാവും നമ്മളിൽ പലരും ഈ ദൃശ്യം ഷെയർ ചെയ്തിട്ടുണ്ടാകുക. എന്നാൽ ഇവിടെ സനാഥനായ ഒരു കുഞ്ഞ് അനാഥനാക്കപ്പെട്ടെന്ന് മാത്രം.. ഇങ്ങനെയാണ് പല വ്യാജ വാർത്തകളുടേയും പിതൃത്വം നമ്മൾപോലും അറിയാതെ നമ്മളേറ്റെടുക്കുന്നത്.
Story Highlights- shahrukh khan , 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here