ഇന്ത്യയുടെ ഏറ്റവും മികച്ച നായകൻ സൗരവ് ഗാംഗുലി; ഷൊഐബ് അക്തർ

ഇന്ത്യയുടെ ഏറ്റവും മികച്ച നായകൻ സൗരവ് ഗാംഗുലിയെന്ന് ഷൊഐബ് അക്തർ. ധോണി മികച്ച ക്യാപ്റ്റൻ ആണെങ്കിലും ഗാംഗുലിയോളം മികച്ച നായകൻ ഇന്ത്യക്ക് ഉണ്ടായിട്ടില്ലെന്ന് അക്തർ പറഞ്ഞു. ടീമിനെ പടുത്തുയർത്തി ജയം സ്വന്തമാക്കുകയാണ് ഗാംഗുലി ചെയ്തതെന്നും മുൻ പാക് പേസർ കൂട്ടിച്ചേർത്തു.

“ഒരു ടീമിനെ പടുത്തിയർത്തുന്നതിൽ ഗാംഗുലി ചെയ്തത് മഹത്തായ കാര്യമാണ്. ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനെപ്പറ്റിയാണെങ്കിൽ ഒരു പേരേ പറയാനുള്ളൂ. അത് ഗാംഗുലിയുടേതാണ്. ലോകകപ്പിൽ അല്ലാതെ ഇന്ത്യക്ക് പാകിസ്താനെ തോല്പിക്കാൻ കഴിയുമെന്ന് ഞാൻ കരുതിയിരുന്നില്ല. എന്നാൽ ഗാംഗുലിയുടെ നായക്ത്വത്തിൽ ഇന്ത്യ മാറി. 199ലെ ഇന്ത്യൻ പര്യടനത്തിൽ ഞാനും ഉണ്ടായിരുന്നു. ചെന്നൈയിലും കൊൽക്കത്തയിലും ഞങ്ങൾക്കായിരുന്നു ജയം. ഡൽഹിയിൽ ഞങ്ങൾ പരാജയപ്പെട്ടു. പിന്നീട് ഷാർജയിൽ വെച്ചും ഞങ്ങൾ ഇന്ത്യയെ പരാജയപ്പെടുത്തി. എന്നാൽ ഗാംഗുലി എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. 2004ൽ ഇന്ത്യ പാകിസ്താനിൽ എത്തിയപ്പോൾ അവർ ജയിക്കുമെന്ന് തോന്നി. അങ്ങനെ തന്നെ സംഭവിച്ചു.”- അക്തർ പറഞ്ഞു.

ഗാംഗുലിയുടെ കഴിവാണ് ഇന്ത്യൻ ടീമിൽ ഉണ്ടായ മാറ്റങ്ങളുടെ കാരണം എന്നും അക്തർ കൂട്ടിച്ചേർത്തു. ഗാംഗുലിയുടെ കഴിവും ധീരതയുമായിരുന്നു കാരണങ്ങൾ. ബംഗാളികളുടെ വലിയ ആരാധകനാണ് താൻ. അവർ കരുത്തരും ധൈര്യശാലികളളും മുന്നിൽ നിന്ന് നയിക്കുന്നവരുമാണ്. അതുകൊണ്ട് തന്നെ ഗാംഗുലിക്ക് ഇന്ത്യൻ ടീമിനെ മാറ്റിമറിക്കാൻ സാധിച്ചു എന്നും അക്തർ പറഞ്ഞു.

story highlights- shoaib aktar, saurav ganguly

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top