തൃശൂരിൽ കൊച്ചുകുഞ്ഞിനും ആരോഗ്യ പ്രവർത്തകർക്കും അടക്കം കൊവിഡ്

തൃശൂർ ജില്ലയിൽ ഇന്ന് 25 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. നിലവിൽ 145 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 202 ആയി.
കഴിഞ്ഞ മാസം 31 ന് മുംബെയിൽ നിന്ന് വന്ന ചാലക്കുടി സ്വദേശികളായ വയസുള്ള പെൺകുട്ടി, ഏഴ് മാസം പ്രായമായ പെൺകുഞ്ഞ്, 35 വയസുള്ള സ്ത്രീ എന്നിവർക്ക് രോഗം ബാധിച്ചു. ഈ മാസം രണ്ടിന് കുവൈറ്റിൽ നിന്ന് വന്ന കുന്നംകുളം സ്വദേശിയായ 45 വയസുകാരനും കൊവിഡ് സ്ഥിരീകരിച്ചു.
Read Also: കണ്ണൂര്‍ ജില്ലയില്‍ ഏഴു പേര്‍ക്ക് കൂടി കൊവിഡ് ബാധ; അഞ്ചു പേര്‍ക്ക് രോഗമുക്തി
ആഫ്രിക്കയിൽ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി(40), ഒന്നാം തിയതി ദുബായിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി(30), മുംബൈയിൽ നിന്ന് വന്ന പൂമംഗലം സ്വദേശി(36), നാലിന് മുംബൈയിൽ നിന്ന് വന്ന പുറനാട്ടുകര സ്വദേശി (22), വെസ്റ്റ് ബംഗാളിൽ നിന്ന് വന്ന പൂങ്കുന്നം സ്വദേശി (24),രണ്ടാം തിയതി മധ്യപ്രദേശിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശിനി (22), മഹാരാഷ്ട്രയിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (56), കുരിയിച്ചിറ വെയർഹൗസ് തൊഴിലാളികളായ ചിയാരം സ്വദേശി (25), അഞ്ചേരി സ്വദേശി (32), തൃശൂർ സ്വദേശി (26), കുട്ടനെല്ലൂർ സ്വദേശി (30), കോർപറേഷൻ ശുചീകരണ തൊഴിലാളികളായ മരത്താക്കര സ്വദേശി (26), അഞ്ചേരി സ്വദേശി (36), ചെറുകുന്ന് സ്വദേശി (51), കുട്ടനെല്ലൂർ സ്വദേശി (54), ആംബുലൻസ് ഡ്രൈവറായ അളഗപ്പനഗർ സ്വദേശി (37), ആരോഗ്യ പ്രവർത്തകനായ ചാവക്കാട് സ്വദേശി (51), ആശാ പ്രവർത്തകയായ ചാവക്കാട് സ്വദേശിനി (51), ആരോഗ്യ പ്രവർത്തകയായ പറപ്പൂർ സ്വദേശിനി (34), ആരോഗ്യ പ്രവർത്തകനായ കുരിയച്ചിറ സ്വദേശി (30), ക്വാറന്റീനിൽ കഴിയുന്ന വിചാരണതടവുകാരനായ ഇരിങ്ങാലക്കുട സ്വദേശി (33) എന്നിവരുൾപ്പെടെ 25 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
thrissur, covid 19,coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here