Advertisement

കൂടത്തായി കൊലക്കേസ് പ്രതി ജോളി ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചെന്ന പരാതിയില്‍ അന്വേഷണം

June 12, 2020
Google News 1 minute Read
koodathai deaths

കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു എന്ന പരാതിയില്‍ ജയില്‍ ഡിജിപി ഋഷി രാജ് സിംഗ് അന്വേഷണത്തിനു ഉത്തരവിട്ടു. അതേസമയം, ഉത്തരമേഖലാ ജയില്‍ ഡിഐജിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ജോളി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല എന്നും ജയില്‍ ചട്ടപ്രകാരം ജയിലിലെ ഫോണ്‍ വഴിയാണ് വിളിച്ചത് എന്നും കണ്ടെത്തി. മറ്റു പ്രചാരണം അടിസ്ഥാന രഹിതമാണ് എന്ന് ഡിഐജി വിനോദ് കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു

സംഭവത്തില്‍ ജോളിക്ക് എതിരായി ഗുഢാലോചന നടക്കുന്നതായും കേസിലെ ചില സാക്ഷികള്‍ പ്രതികളാണെന്നും ജോളിയുടെ അഭിഭാഷകന്‍ ബി എ ആളൂര്‍ പ്രതികരിച്ചു.

Story Highlights: koodathai murder,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here