Advertisement

കൊല്ലം ജില്ലയിലെ അഞ്ചല്‍, ഏരൂര്‍, കടയ്ക്കല്‍ പഞ്ചായത്തുകളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

June 12, 2020
Google News 2 minutes Read

കൊല്ലം ജില്ലയിലെ അഞ്ചല്‍, ഏരൂര്‍, കടയ്ക്കല്‍ എന്നീ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും പ്രാബല്യത്തിലിരിക്കുന്ന കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവായി.

തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നീ പഞ്ചായത്തുകളില്‍ നിലവിലിരിക്കുന്ന ഹോട്ട് സ്‌പോട്ട് നിയന്ത്രണങ്ങളില്‍ നിന്ന് തെന്മല ഗ്രാമപഞ്ചായത്തിനെ പൂര്‍ണമായും നീക്കി. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ അച്ചന്‍കോവില്‍ ക്ഷേത്രം (വാര്‍ഡ് 1), അച്ചന്‍കോകോവില്‍ (വാര്‍ഡ് 2), ആര്യങ്കാവ് (വാര്‍ഡ് 4), ആര്യങ്കാവ് ക്ഷേത്രം (വാര്‍ഡ് 5), കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ ഇ എസ് എം കോളനി (വാര്‍ഡ് 4), റോസ് മല (വാര്‍ഡ് 5), അമ്പതേക്കര്‍ (വാര്‍ഡ് 6), അമ്പലം (വാര്‍ഡ് 7), ചോഴിയക്കോട് (വാര്‍ഡ് 8) വാര്‍ഡുകളില്‍ മാത്രമായും പരിമിതപ്പെടുത്തി ഉത്തരവായി.

നിലവില്‍ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ 20 മുതല്‍ 23 വരെയുള്ള വാര്‍ഡുകളിലും പന്മന ഗ്രാമപഞ്ചായത്തിലെ 10, 11 വാര്‍ഡുകളിലും പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ 12-ാം വാര്‍ഡിലും ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 15, 17 വാര്‍ഡുകളിലും കൊല്ലം കോര്‍പറേഷനിലെ 34 മുതല്‍ 41 വരെയുള്ള ഡിവിഷനുകളിലും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ അതേപടി തുടരും. കൂടാതെ കുളത്തൂപ്പുഴ, ആര്യങ്കാവ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ മേല്‍പറഞ്ഞ വാര്‍ഡുകളില്‍ താഴെപ്പറയുന്ന ഹോട്ട് സ്‌പോട്ട് നിയന്ത്രണങ്ങള്‍ തുടരും.

ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ പൊതുസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളുടെ നിര്‍വചനത്തില്‍ വരുന്ന സ്ഥലങ്ങളിലും മൂന്നു പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. വ്യാപാര സ്ഥാപനങ്ങളില്‍ ഒരേ സമയം രണ്ട് ഉപഭോക്താക്കളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കാന്‍ പാടുള്ളതല്ല. വഴിയോര കച്ചവടം, ചായക്കടകള്‍, ജ്യൂസ് സ്റ്റാളുകള്‍ എന്നിവ ഒഴികെ മറ്റ് അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ പ്രവര്‍ത്തിക്കാം. പ്ലാന്റേഷന്‍, നിര്‍മാണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിന് അന്യസംസ്ഥാന തൊഴിലാളികളെ അനുവദിക്കരുത്. വീടുകള്‍ തോറും കയറി ഇറങ്ങി കച്ചവടം നടത്തുന്നതും നിരോധിച്ചു.

Story Highlights: Anchal, Eroor and Kadakkal panchayats in Kollam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here