Advertisement

വൈദ്യുതി ബില്ലിൽ പരാതി ഉള്ളവർക്ക് സെക്ഷൻ ഓഫീസുകളിൽ പരാതി നൽകാം: കെഎസ്ഇബി ചെയർമാൻ

June 12, 2020
Google News 1 minute Read
complaint about electricity bill kseb chairman

വൈദ്യുതി ബില്ലിൽ പരാതി ഉള്ളവർക്ക് വൈദ്യുതി ബോർഡ് സെക്ഷൻ ഓഫീസുകളിൽ പരാതി നൽകാമെന്ന് കെഎസ്ഇബി ചെയർമാൻ എൻഎസ് പിള്ള ട്വൻ്റിഫോറിനോട് പറഞ്ഞു. ബിൽ തുക ഉയരാൻ കാരണം 250 യൂണിറ്റിനു മുകളിലുള്ള ഉപഭോഗമാകാം. മീറ്റർ റീഡിംഗിൽ പിഴവുണ്ടെങ്കിൽ ബിൽ തുക അഡ്ജസ്റ്റ് ചെയ്യുമെന്നും എൻ എസ് പിള്ള പറഞ്ഞു‌.

ലോക്ക് ഡൗൺ കാലത്ത് പല ഉപഭോക്താക്കൾക്കും ഷോക്കേറ്റത് വൈദ്യുതി ബില്ലിലൂടെയായിരുന്നു. വൈദ്യുതി ബോർഡ് ചെയർമാൻ എൻഎസ് പിള്ളയോട് ട്വന്റിഫോർ ഇതേക്കുറിച്ച് ആരാഞ്ഞു. കെഎസ്ഇബിക്ക് ഒരു പൈസ പോലും അധികമായി ഉപഭോക്താവിൽ നിന്ന് ഈടാക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിൽ തുക ഉയർന്നവർക്ക് വൈദ്യുതി ബോർഡ് സെക്ഷൻ ഓഫീസുകളെ സമീപിക്കാം.

കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കുള്ള ഇളവ് 250 യൂണിറ്റ് കഴിഞ്ഞാൽ ലഭിക്കില്ല. അങ്ങനെയാണ് റഗുലേറ്ററി കമ്മിഷൻ താരിഫ് നിശ്ചയിച്ചിരിക്കുന്നത്. മീറ്റർ തകരാർ കൊണ്ട് ഉയർന്ന ബിൽ വന്നിട്ടുണ്ടെങ്കിൽ അക്കാര്യം പരിശോധിച്ച് ബിൽ തുക അടുത്ത ബില്ലിൽ അഡ്ജസ്റ്റ് ചെയ്യും. രണ്ടു മാസമോ അതിലേറെയോ വീടു പൂട്ടിയിട്ടവർക്ക് ബില്ലിന്മേൽ അതൃപ്തിയുണ്ടെങ്കിൽ മീറ്റർ റീഡിംഗ് പരിശോധിപ്പിക്കാമെന്നും മുൻ മാസ ശരാശരിയേക്കാൾ കുറവാണ് റീഡിംഗ് എങ്കിൽ തിരുത്തി നൽകുമെന്നും കെഎസ്ഇബി ചെയർമാൻ വ്യക്തമാക്കി.

Story Highlights- complaint about electricity bill kseb chairman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here