മൂന്ന് മാസമായി ശമ്പളമില്ല; ഡോക്ടര്‍മാര്‍ രാജിക്കൊരുങ്ങുന്ന സാഹചര്യം ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിശോധിക്കും

DELHI HIGH COURT

ശമ്പളം മുടങ്ങിയത് കാരണം ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍ രാജിക്കൊരുങ്ങുന്ന സാഹചര്യം ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിശോധിക്കും. സ്വമേധയാ എടുത്ത കേസ് ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

നോര്‍ത്ത് മുനിസിപ്പല്‍ കോര്‍പറേഷന് കീഴിലെ കസ്തൂര്‍ബ ആശുപത്രിയില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് മൂന്ന് മാസമായി ശമ്പളമില്ല. ജൂണ്‍ പതിനാറിനകം ശമ്പളം കിട്ടിയില്ലെങ്കില്‍ കൂട്ടരാജി വയ്ക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

 

Story Highlights: Delhi High Court will hear situation doctors are preparing to resign

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top