ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ വെടിവയ്പ്പ്; ഒരു കർഷൻ മരിച്ചു

ഇന്ത്യ- നേപ്പാൾ അതിർത്തി ജില്ലയായ സീതാമഡിയിൽ വെടിവയ്പ്പ്. ഒരു കർഷകന് ജീവൻ നഷ്ടമായി. രണ്ടു പേർക്ക് പരുക്കേറ്റു. ജനൻ നഗർ സ്വദേശിയായ നാഗേശ്വർ റായി (25) ആണ് മരിച്ചത്.

നേപ്പാൾ അതിർത്തി പൊലീസാണ് കർഷകർക്ക് നേരെ വെടിയുതിർത്തതെന്നാണ് ആരോപണം. ഇന്ത്യ-നേപ്പാൾ അതിർത്തി തർക്കം നിലനിൽക്കുന്നതിനിടയിലാണ് സംഭവം. ഫാമിൽ ജോലി ചെയ്യുന്നവർക്ക് നേരെ നേപ്പാൾ ഭാഗത്ത് നിന്ന് വെടിവെപ്പുണ്ടായതായി പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

Story highlight: India, Nepal firing on border; A karshan has died

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top