Advertisement

ഡൽഹിയിൽ ലോക്ക് ഡൗൺ നീട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി സത്യേന്ദ്ര ജയിൻ

June 12, 2020
Google News 1 minute Read

ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന്‍. കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഡൽഹിയിൽ ലോക്ക്ഡൗണ്‍ നീട്ടുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

ജൂണ്‍ 15 മുതല്‍ ജൂലായ് 31 വരെ ഡല്‍ഹിയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നായിരുന്നു പ്രചാരണം. സോഷ്യൽ മീഡിയയിലുൾപ്പെടെ ഇക്കാര്യം പ്രചരിച്ചു. ഇതേ തുടർന്ന് വിശദീകരണം തേടിയപ്പോഴാണ് ലോക്ക് ഡൗൺ നീട്ടില്ലെന്ന് മന്ത്രി പ്രതികരിച്ചത്.

read also: കൈ മുത്തിയാൽ അസുഖം മാറുമെന്ന് അവകാശവാദം; മുത്തിയവരിൽ നിന്ന് കൊറോണ ബാധിച്ച് ആൾദൈവം മരിച്ചു

ഡല്‍ഹിയില്‍ നിലവില്‍ 34000 ത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1085 പേർ മരിക്കുകയും ചെയ്തു. ജൂലായ് 31 ഓടെ 5.5 ലക്ഷം പേര്‍ക്ക് രോഗം ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

story highlights- sathyendra jain, lock down, delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here