കൊച്ചി നഗരത്തില്‍ പിവിസി പൈപ്പില്‍ പെട്ടുപോയ മലമ്പാമ്പിനെ പുറത്തെടുത്തു

python snake Rescued in kochi

ഇര വിഴുങ്ങിയ ശേഷം പിവിസി പൈപ്പില്‍ പെട്ടുപോയ മലമ്പാമ്പിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തു. കൊച്ചി നഗരത്തിലാണ് സംഭവം എന്നതാണ് ഏറെ കൗതുകം. ഇര വിഴുങ്ങിയ മലമ്പാമ്പ് ചെന്ന് പെട്ടതാകട്ടെ പിവിസി പൈപ്പിനകത്ത്. അങ്ങോട്ടും ഇങ്ങോട്ടും അനങ്ങാന്‍ വയ്യ. മഴ വെള്ളം പോകുന്ന പൈപ്പില്‍ പുതിയ അതിഥിയെ കണ്ട കലൂര്‍ സിബിഐ റെസിഡന്‍ഷ്യല്‍ അസോസിയേഷനിലെ ആളുകള്‍ വനപാലകരെയും അഗ്നിരക്ഷാ സേനെയും വിവരം അറിയിച്ചു.

കട്ടര്‍ ഉപയോഗിച്ച് ഒരു മുറിവ് പോലുമില്ലാതെ ശ്രദ്ധയോടെ പൈപ്പ് മുറിച്ച് മാറ്റിയാണ് മലമ്പാമ്പിനെ രക്ഷിച്ചത്. പൈപ്പില്‍ നിന്നു പുറത്തെത്തിയ മലമ്പാമ്പിനെ അല്‍പനേരം ആരും ശല്യം ചെയ്യാതെ വിട്ടു. ഇര വിഴുങ്ങിയ ക്ഷീണമല്ലാതെ മലമ്പാമ്പിന് കുഴപ്പമൊന്നുമില്ലെന്ന് മനസിലാക്കിയ ശേഷമാണ് അഗ്നിരക്ഷാ സേന വനപാലകര്‍ക്ക് മലമ്പാമ്പിനെ കൈമാറിയത്.

 

Story Highlights: python snake Rescued in kochi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top