Advertisement

മലപ്പുറത്ത് 10 ദിവസം പ്രായമായ കുഞ്ഞിന് കൊവിഡ്

June 13, 2020
1 minute Read

മലപ്പുറത്ത് പത്ത് ദിവസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ചിറക്കൽ സ്വദേശിയുടെ പേരമകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പർക്കത്തിലൂടെയാണ് കുഞ്ഞിന് രോഗം പടർന്നത്. മലപ്പുറത്ത് ഇന്ന് ആകെ പതിനഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്.

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പെരിന്തൽമണ്ണ ഫയർഫോഴ്‌സ് ജീവനക്കാരനൊപ്പം പ്രവർത്തിച്ച സിവിൽ ഡിഫൻസ് വോളന്റിയറായ ആലിപ്പറമ്പ് ആനമംഗലം സ്വദേശിനിയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിൽ ഒരാൾ. തെങ്ങല ഗ്രാമപഞ്ചായത്തിലെ ആശാവർക്കർ, തെങ്ങല ഗ്രാമപഞ്ചായത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വട്ടക്കുളം അത്താണി സ്വദേശിനി, എടയൂർ ഗ്രാമപഞ്ചായത്തിലെ ടെക്‌നിക്കൽ അസിസ്റ്റന്റായ വളാഞ്ചേരി സ്വദേശി, മഞ്ചേരി മെഡിക്കൽ കോളജിലെ ശുചീകരണ തൊഴിലാളി, 108 ആംബുലൻസിലെ രണ്ട് ഡ്രൈവർമാർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

read also: കോട്ടയം ജില്ലയിൽ രണ്ടു പേർ കൊവിഡ് മുക്തരായി; 12 കാരിക്ക് രോഗബാധ

അതേസമയം, മലപ്പുറത്ത് കൊവിഡ് ചികിത്സയിലായിരുന്ന ഏഴ് പേർ രോഗമുക്തി നേടി.
മെയ് 28 ന് രോഗബാധ സ്ഥിരീകരിച്ച എടക്കര മൂത്തേടം സ്വദേശിയായ 36 കാരൻ, ജൂൺ ഒന്നിന് രോഗബാധ സ്ഥിരീകരിച്ച ആലിപ്പറമ്പ് വാഴേങ്കട സ്വദേശി 26 കാരൻ, പെരുമ്പടപ്പ് നൂണക്കടവ് സ്വദേശി 24 കാരൻ, നന്നമ്പ്ര തെയ്യാലുങ്ങൽ വെള്ളിയാമ്പുറം സ്വദേശി 30 കാരൻ, ജൂൺ രണ്ടിന് വൈറസ് ബാധ കണ്ടെത്തിയ ഐസൊലേഷനിലായ കാലടി നരിപ്പറമ്പ് സ്വദേശി 46 കാരൻ, പുളിക്കൽ വലിയപറമ്പ് സ്വദേശി 30 വയസുകാരൻ, പോരൂർ ചാത്തങ്ങോട്ടുപുറം സ്വദേശിനി ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞ് എന്നിവർക്കാണ് രോഗം ഭേദമായത്. ഇവരെ തുടർ നിരീക്ഷണങ്ങൾക്കായി സ്റ്റെപ് ഡൗൺ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.

Story highlights- coronavirus, malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top