ആലപ്പുഴ ബൈപാസ്; ഗര്‍ഡര്‍ സ്ഥാപിക്കുന്നതിന് റെയില്‍വേയുടെ അനുമതി ലഭിച്ചു

alappuzha bypass

ആലപ്പുഴ ബൈപാസിന്‍റെ കുതിരപ്പന്തി ഭാഗത്തെ ഗര്‍ഡര്‍ സ്ഥാപിക്കുന്നതിന് ട്രെയിന്‍ ഗതാഗതം ക്രമീകരിക്കുന്നതിനുള്ള അനുമതി റെയില്‍വേയില്‍ നിന്നും ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ഗര്‍ഡര്‍ ഉയര്‍ത്തി സ്ഥാപിക്കുന്നതിന് റെയില്‍വേ ജൂണ്‍ 20 മുതല്‍ 26 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഇതിനായി റെയില്‍വേ തന്നിട്ടുള്ള കത്തില്‍ പറയുന്ന 3,96,030/- രൂപ റെയില്‍വേയില്‍ അടയ്ക്കുവാനും തീരുമാനിച്ചതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

ഒന്നര മാസകാലത്തോളമായി തടസപ്പെട്ടിരുന്ന രണ്ടാമത്തെ ഗര്‍ഡറിന്‍റെ സാങ്കേതിക പ്രശ്നം കഴിഞ്ഞ ആഴ്ച കൊണ്ട് പരിഹരിച്ചിരുന്നു. അതിന് ശേഷം ഗര്‍ഡര്‍ സ്ഥാപിക്കുന്നതിന് ട്രെയിനിന്‍റെ സമയ ക്രമം പരിശോധിച്ച് ഉയര്‍ത്തി സ്ഥാപിക്കുന്നതിന് റെയില്‍വേ നല്‍കേണ്ട അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

ജൂണ്‍ 26 ന് ശേഷം രണ്ട് മാസക്കാലം കൊണ്ട് ഗര്‍ഡറിന്‍റെ മുകളിലെ സ്പാനുകള്‍ സ്ഥാപിച്ച് കോണ്‍ക്രീറ്റ് ചെയ്ത് ബൈപാസിന്‍റെ പ്രധാന പ്രവൃത്തികള്‍ എല്ലാം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ സെപ്റ്റംബറില്‍ ബൈപ്പാസ് നാടിന് സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Story Highlights: Alleppey bypass railway clearance

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top