കരിപ്പൂർ വിമാനത്താവളത്തിലെ ടെർമിനൽ മാനേജർക്ക് കൊവിഡ്

karipur airport

കരിപ്പൂർ വിമാനത്താവളത്തിലെ ടെർമിനൽ മാനേജർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് എയർപോർട്ട് അതോറിറ്റിയുടെ 35 ഉദ്യോ​ഗസ്ഥരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകി. വിമാനത്താവളത്തിന്റെ പ്രവർത്തനം ഇതോടെ പ്രതിസന്ധിയിലാകും.രോ​ഗം സ്ഥിരീകരിച്ചയാൾക്ക് യാതൊരുവിധത്തിലുള്ള രോ​ഗലക്ഷണവും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ഇന്നും ഇദ്ദേഹം ഡ്യൂട്ടിക്ക് എത്തിയിരുന്നു.

ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എയർപോർട്ട് ഡയറക്ടർ ഉൾപ്പെടെയുള്ളവർ ക്വാറന്റീനിൽ പോകും. ഇന്ന് രോ​ഗം സ്ഥിരീകരിച്ച ടെർമിനൽ മാനേജരുടെ സമ്പർക്ക പട്ടിക തയാറാക്കേണ്ടതുണ്ട്. ഇതിനായി ആറ് ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. നിരീക്ഷണത്തിൽ പോകാനുള്ള ക്രമീകരണങ്ങളും സിസിടിവി പരിശോധിച്ച് സമ്പർക്ക പട്ടിക തയാറാക്കുന്നത് അടക്കമുള്ള നടപടിയിലേക്ക് എയർപോർട്ട് അതോറിറ്റി കടന്നിട്ടുണ്ട്.

എയർപോർട്ടിലെ വിവിധ വകുപ്പുകളുടെ ഏകോപനചുമതലയുള്ളയാളാണ് ടെർമിനൽ മാനേജർ. അതിനാൽ തന്നെ എയർപോർട്ടിലെ ഒട്ടുമിക്ക വിഭാ​ഗങ്ങളുമായും ഇദ്ദേഹം ബന്ധപ്പെട്ടിരിക്കാനുള്ള സാധ്യതയുണ്ട്.

Story Highlights: Karipur Airport Terminal Manager, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top