Advertisement

കൊവിഡ് പ്രതിരോധം: പൊലീസുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

June 13, 2020
Google News 2 minutes Read
POLICE

കൊവിഡ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം മുന്നണി പോരാളികളായി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് പൊലീസ്. ക്രമസമാധാന പരിപാലന ചുമതലയുള്ള പൊലീസുകാര്‍ക്ക് കൊവിഡ് സൃഷ്ടിച്ച ഭീഷണി മറികടക്കാന്‍ പ്രവൃത്തിയിലും പതിവു ചര്യകളിലും കാതലായ മാറ്റം വരുത്തിയേ മതിയാകൂ. പൊലീസുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്.

1. സാമൂഹിക അകലം കൃത്യമായി പാലിക്കണം.

2. ഡ്യൂട്ടി സമയത്ത് കൃത്യമായി മാസ്ക്ക് (തുണി അല്ലെങ്കില്‍ ഡബിള്‍ ലെയര്‍ മാസ്ക്) ധരിക്കണം.

3. കൈകള്‍ ഇടയ്ക്കിടയ്ക്ക് ഹാന്‍ഡ്‌ സാനിറ്റയിസര്‍ ഉപയോഗിച്ച് വൃത്തിയാക്കേണ്ടാതാണ്

4. വാഹന പരിശോധന സമയങ്ങളിലും മറ്റു പരിശോധന സമയങ്ങളിലും കൈയുറകള്‍ ധരിക്കേണ്ടതാണ്.

Read More: കൊറോണ വൈറസ് വ്യാപനം; സാമൂഹ്യമാധ്യമങ്ങളിൽ തുടർച്ചയായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ

5. ഡ്യൂട്ടി സമയത്ത് ഉപയോഗിക്കുന്ന വസ്തുക്കളായ ലാത്തി, വയര്‍ലെസ് സെറ്റ് മുതലായവ കൈമാറ്റം ചെയ്യുന്നതിന് മുന്‍പായി അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.

6. ഡ്യൂട്ടി സമയത്ത് ആഹാരം കഴിക്കുന്നതിനോ മറ്റു ആവശ്യങ്ങള്‍ക്കായോ മാസ്ക്കും കൈയുറയും മാറ്റേണ്ടി വന്നാല്‍ വീണ്ടും ധരിക്കുന്നതിനു ആവശ്യമായ മാസ്ക്കും കൈയുറകളും കൈയില്‍ കരുതേണ്ടതാണ്.

7. ഉപയോഗിച്ച മാസ്ക്കും കൈയുറകളും വലിച്ചെറിയാതെ യഥാവിധി നിര്‍മാര്‍ജനം ചെയ്യുക.

8. ദിവസവും യൂണിഫോം മാറി ധരിക്കേണ്ടതാണ്. ഒരു കാരണവശാലും യൂണിഫോം പരസ്പരം മാറി ഉപയോഗിക്കാന്‍ പാടില്ല.

9. വീട്ടില്‍ എത്തിയാല്‍ ഉടനെ ധരിച്ച വസ്ത്രങ്ങളും യൂണിഫോമും മാറി ഡിറ്റര്‍ജെന്റില്‍ കഴുകേണ്ടതും കുളിച്ചു വ്യക്തി ശുചിത്വം വരുത്തേണ്ടതുമാണ്. അതിനു ശേഷം മാത്രമെ വീട്ടില്‍ പ്രവേശിക്കാന്‍ പാടുള്ളൂ.

Story Highlights: Covid, Things that policemen should take note,arogyakeralam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here