കരിപ്പൂർ വിമാനത്താവളം അടയ്ക്കില്ല; അണുവിമുക്തമാക്കും

കരിപ്പൂർ വിമാനത്താവളം അടച്ചിടില്ല. അണുവിമുക്തമാക്കിയ ശേഷം കർശന നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാനാണ് തീരുമാനം. എയർ ഇന്ത്യ ജീവനക്കാരനും എയർപോർട്ട് ടെർമിനൽ മാനേജർക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവർത്തനം സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ടെർമിനൽ മാനേജർ കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്. ഇതിന് ശേഷം ജോലിക്ക് എത്തുകയും ചെയ്തിരുന്നു. ഇന്ന് കൊവിഡ് പരിശോധനാഫലം പുറത്തുവരുമ്പോഴും അദ്ദേഹം ജോലിയിലായിരുന്നു. ആരോഗ്യപ്രവർത്തകരെത്തി ഇവിടെ നിന്ന് നേരിട്ട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

read also: കരിപ്പൂർ വിമാനത്താവളത്തിലെ ടെർമിനൽ മാനേജർക്ക് കൊവിഡ്

എയർപോർട്ട് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുപ്പതോളം പേരോട് ക്വാറൻീനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിൽ നിരവധി പേർ ഉണ്ടായേക്കുമെന്നാണ് സൂചന. സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

story highlights- karipur airport

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top