കൊവിഡ് വ്യാപനം: ​ഗ്രാന്റ് കെയർ പദ്ധതിയുമായി കുടുംബശ്രീ

ELDERLY PEOPLE HAND

കൊവിഡ് ലോകമെങ്ങും പടരുന്ന സാഹചര്യത്തില്‍ അതീവശ്രദ്ധ വേണ്ട വയോജനങ്ങള്‍ക്ക് ആവശ്യമായ പരിരക്ഷ ഉറപ്പു വരുത്തുക എന്നത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. ഈ ലക്ഷ്യം മുന്‍ നിര്‍ത്തി സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പുതിയ പദ്ധതിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് കുടുംബശ്രീ.

​ഗ്രാന്റ് കെയർ എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിവഴി രോഗ വ്യാപന സാധ്യത തടയുന്നതിനായി വയോജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കുകയാണ് ഉദ്ദേശ്യം. കൂടാതെ പ്രവാസികള്‍, ഗര്‍ഭിണികള്‍, അമ്മമാര്‍ എന്നിവര്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങൾ പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.

അയല്‍ക്കൂട്ടങ്ങള്‍ വഴിയും തെരഞ്ഞെടുത്ത റിസോഴ്സ്പേഴ്സണ്‍മാര്‍ വഴിയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയും പങ്കാളിയാവുന്നുണ്ട്. കൂടാതെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍, തീരദേശ മേഖലയില്‍ ഉള്ളവര്‍ എന്നിവര്‍ക്കായി അവരുടെ വാമൊഴിയില്‍ തയാറാക്കിയ സന്ദേശങ്ങള്‍ എത്തിക്കുന്നു. കോള്‍ സെന്‍ററുകള്‍ വഴി പ്രത്യേക പരിശീലനം ലഭിച്ച വൊളന്‍റിയര്‍മാര്‍ മുഖേന വയോജനങ്ങള്‍ക്ക് ആവശ്യമായ മാനസിക പിന്തുണ ഉറപ്പുവരുത്തുന്നുണ്ട്.

Story Highlights: Kudumbasree Grant Care project

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top