മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻമാർ​ഗം എത്തുന്നവർ ക്വാറന്റീൻ ഒഴിവാക്കാൻ ശ്രമിക്കുന്നത് തടയും: പൊലീസ് മേധാവി

DGP Community Police Service will be deployed to prevent drug use: DGP

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് ട്രെയിന്‍ മാര്‍​ഗം എത്തുന്നവരില്‍ ചിലര്‍ ഏതാനും സ്റ്റേഷനുകള്‍ക്ക് മുമ്പ് യാത്ര അവസാനിപ്പിച്ച് മറ്റ് വാഹനങ്ങളില്‍ വീടുകളിലേയ്ക്ക് പോകുന്നത് തടയാന്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

ക്വാറന്റീന്‍ ഒഴിവാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. റെയില്‍വെ അധികൃതരുമായി സംസാരിച്ച് ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ക്രമസമാധാന വിഭാഗം എഡിജിപി, കോഴിക്കോട് ക്രൈബ്രാഞ്ച് ഐജി, ട്രാഫിക്ക് ഐജി എന്നിവര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

വിദേശങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിവിധ മാര്‍​ഗങ്ങളിലൂടെ കേരളത്തില്‍ എത്തുന്നവര്‍ ക്വാറന്റീനില്‍ കഴിയാനായി നേരെ വീടുകളിലേയ്ക്ക് പോകുന്നതിനു പകരം വഴിമധ്യേ മറ്റ് പല സ്ഥലങ്ങളും സന്ദര്‍ശിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അങ്ങനെ എത്തുന്നവര്‍ വഴിയില്‍ മറ്റെങ്ങും പോകാതെ നേരെ വീടുകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി ഹൈവേ പൊലീസ്, കണ്‍ട്രോള്‍ റൂം, പൊലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ വാഹനങ്ങള്‍ ഉപയോഗിക്കാം. മറ്റ് സംസ്ഥാനങ്ങില്‍ നിന്ന് റോഡ് മാര്‍​ഗം എത്തുന്നവരും നേരെ വീടുകളിലേയ്ക്കാണ് പോകുന്നതെന്ന് ഉറപ്പാക്കണം. ക്വാറന്റീനില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ പൊലീസ് വൊളന്‍റിയര്‍മാരുടെ സേവനം വിനിയോഗിക്കും.

ഓണ്‍ലൈന്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഇ-വിദ്യാരംഭം പദ്ധതിപ്രകാരം സഹായം എത്തിക്കുന്നതിന് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

Story Highlights: coronavirus,  kerala police, Indian railway

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top