ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമെന്ന വിശേഷണത്തിന് അർഹനായിരുന്ന വസന്ത് റായ്ജി അന്തരിച്ചു

ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമെന്ന വിശേഷണത്തിന് അർഹനായിരുന്ന വസന്ത് റായ്ജി അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ സ്വവസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

ലോക ക്രിക്കറ്റ് ചരിത്രകാരൻമാർക്കിടയിലെ ശ്രദ്ധേയ വ്യക്തിത്വത്തിന് ഉടമയായിരുന്ന വസന്ത് റായ്ജി 1941ൽ വിജയ് മർച്ചന്റ് നയിച്ച മുംബൈ ടീമിലായിരുന്നു അരങ്ങേറ്റ മത്സരം കളിക്കുന്നത്. വലംകൈയൻ ബാറ്റ്സ്മാനായിരുന്ന റായ്ജി ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 277 റൺസാണ് നേടിയിട്ടുള്ളത്.

ലാലാ അമർനാഥ്, വിജയ് മർച്ചന്റ്, സി.കെ നായിഡു, വിജയ് ഹസാരെ തുടങ്ങിയ ഇന്ത്യൻ ക്രിക്കറ്റിലെ മഹാരഥൻമാർക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിട്ട താരമായിരുന്ന വസന്ത് റായ്ജിയുടെ നൂറാം ജന്മദിനത്തിൽ സച്ചിൻ തെണ്ടുൽക്കറും മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോയും അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശനം നടത്തിയിരുന്നു.

വിക്ടർ ട്രംപർ, സി.കെ നായുഡു, എൽ.പി ജയ് എന്നീ ക്രിക്കറ്റ് താരങ്ങളെ കുറിച്ച് അദ്ദേഹം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ജോളി ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാൾ കൂടിയാണ് വസന്ത് റായ്ജി.

Story highlight: Vasant Raiji, who was a first-class cricketer, passed away today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top