അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം റിപ്പോർട്ട് ചെയ്തു. മുള്ളിയിലെ കുട്ടപ്പൻ കോളനിയിലെ രജിത-രഞ്ജിത്ത് ദമ്പതികളുടെ 23 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്.

ജനന സമയത്ത് കുട്ടിക്ക് തുക്കക്കുറവുണ്ടായിരുന്നു. 1.60 കിലോയായിരുന്നു ഭാരം. തൂക്കക്കുറവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും മൂലം പെരിന്തൽമണ്ണ എംഇഎസ് ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇതോടെ ഈ വർഷം അട്ടപ്പാടിയിൽ മരണപ്പെട്ട നവജാതശിശുക്കളുടെ എണ്ണം ആറായി.

story highlights- attappadi child death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top