ജപ്പാനിൽ നിന്ന് പുതിയ വൈറസ്!! മണ്ണിൽ കുഴി കുഴിച്ച് ക്വാറന്റീൻ; അനൂപിന്റെ പ്രാങ്കിൽ വീണ് നൂറിൻ ഷെരീഫ്

അനൂപ് പന്തളത്തിന്റെ ഗുലുമാൽ ഷോയിലൂടെ പണി കിട്ടി നടി നൂറിൻ ഷെരിഫ്. അടാറ് ലൗ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് നൂറിൻ. പ്രാങ്ക് നൽകാൻ വിളിച്ച് അനൂപിന് ആദ്യം നൂറിൻ ഒന്ന് ഞെട്ടിച്ചു. നൂറിനാണോ എന്ന ചോദ്യത്തിന് അല്ല, നൂറിന്റെ മദർ ആണെന്നായിരുന്നു താരത്തിന്റെ മറുപടി. പിന്നീട് കാര്യമെന്തെന്ന് ചോദിച്ച നൂറിനോട് അനൂപ് പ്രാങ്കിന്റെ വിശദാംശങ്ങൾ പറഞ്ഞു തുടങ്ങി.

നൂറിൻ കുറച്ച് കാലം മുൻപ് ഫോട്ടോഷൂട്ടിനായി ജപ്പാനിൽ പോയിരുന്നു. അതിന് ശേഷം ജപ്പാനിൽ പുതിയൊരു വൈറസിനെ കണ്ടെത്തിയെന്നും അതിനെക്കുറിച്ചുള്ള വിശദാംശങ്ങളറിയാനായി ഡബ്ല്യുഎച്ച്ടുഒ എന്ന സംഘടനയിൽ നിന്ന് വിളിക്കുന്നുവെന്നുമാണ് അനൂപ് പറഞ്ഞത്. ഷംജിത്ത് ഭട്ടാചാര്യ എന്ന പേരിലായിരുന്നു അനൂപിന്‍റെ വിളി. എന്നാൽ പുറത്ത് പോയ മകൾ തിരിച്ചെത്തുമ്പോൾ പറയാമെന്നായിരുന്നു നൂറിന്റെ മറുപടി.

ശേഷം വിളിച്ചപ്പോൾ താൻ നൂറിനാണെന്ന് പറഞ്ഞ് ആരംഭിച്ച താരം പ്രാങ്ക് അപ്പടി തന്നെ വിശ്വസിക്കുകയായിരുന്നു. പിന്നീട് പല തരത്തിൽ അസുഖത്തെക്കുറിച്ച് അനൂപ് ചോദിച്ച ചോദ്യങ്ങൾക്ക് താരം നൽകിയ മറുപടിയും റിയാക്ഷനും ചിരിയ്ക്ക് വക നൽകും.

നൂറിൻ ഷെരീഫിന് പ്രാങ്ക് നൽകാൻ സമീപിച്ചത് സുഹൃത്തുക്കളും സഹോദരിയുമാണ്. ഖത്തറിൽ നിന്നുള്ള അൻസീർ, സാദിക്ക് അബൂബക്കർ, സഹോദരി നസ്‌റിൻ തുടങ്ങിയവരാണ് നൂറിനുള്ള പണി ഒപ്പിക്കാൻ അനൂപിനെ സഹായിച്ചത്. നൂറിന്റെ വീട്ടിൽ നിന്ന് പ്രാങ്കിന്റെ വിഡിയോ ചിത്രീകരിച്ചതും സഹോദരിയാണ്. നേരത്തെയും നിരവധി സെലിബ്രിറ്റികള്‍ക്ക് അനൂപ് ഇതുപോലെ പ്രാങ്ക് നല്‍കിയിട്ടുണ്ട്.

ഗുലുമാൽ വീഡിയോകൾ ഇൻസ്റ്റഗ്രാമിലും

https://www.instagram.com/gulumalonline/?igshid=1tllbym0yvu40

https://www.instagram.com/actoranup_/?igshid=18skfht828u9a

anoop panthalam, gulumal, prank, noorin sherif

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top