ചെല്ലാനത്ത് ജിയോട്യൂബിൽ മണൽ നിറയ്ക്കാനായി എത്തിച്ച ട്രഡ്ജർ ഒഴുക്കിൽപ്പെട്ടു

chellanam

കൊച്ചി ചെല്ലാനത്ത് ജിയോട്യൂബിൽ മണൽ നിറയ്ക്കാനായി എത്തിച്ച ട്രഡ്ജർ ഒഴുക്കിൽപ്പെട്ടു. നങ്കൂരം തകർന്ന ട്രഡ്ജർ നിയന്ത്രണം വിട്ട് കടലിൽ ഒഴുകി നടക്കുകയാണ്. ശക്തമായ തിരയിൽപ്പെട്ട ട്രഡ്ജർ കടൽ ഭിത്തിയിലിടിച്ച് യന്ത്രഭാഗങ്ങൾ തകരാറിലായി.

ജിയോ ട്യൂബുകളിൽ മണൽ നിറച്ച് താത്കാലിക കടൽ ഭിത്തി നിർമിക്കാനാണ് ട്രഡ്ജർ ഉപയോഗിച്ച് മണൽ ശേഖരിക്കുന്നത്. ഇതിനായി കടലിൽ നിർത്തിയിട്ടിരുന്ന ട്രഡ്ജറാണ് നങ്കൂരം തകർന്ന് ഒഴുക്കിൽപെട്ടത്. ശക്തമായ തിരയിൽപ്പെട്ട് യന്ത്രത്തിന് കേടുപാടുകൾ പറ്റി. ഇതോടെ ജിയോട്യൂബുകൾ സ്ഥാപിക്കുന്ന പണികൾ പ്രതിസന്ധിയിലായി.

Read Also: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

ട്രഡ്ജർ കരയിൽ കയറ്റാനുള്ള ശ്രമം പല തവണ നടത്തിയെങ്കിലും വിജയിച്ചില്ല. ഫയർഫോഴ്‌സ് ഉദ്യമവും ഫലം കണ്ടില്ല. കോസ്റ്റ്ഗാഡിന്റെ അടക്കം സേവനം തേടാൻ പദ്ധതിയുണ്ട്. ചെല്ലാനത്ത് 1100 മീറ്റർ ദൂരത്തിലാണ് ആദ്യ ഘട്ടത്തിൽ കടൽ ഭിത്തി തകർന്നയിടങ്ങളിൽ ജിയോ ട്യൂബുകൾ സ്ഥാപിക്കുന്നത്. നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പ്രവർത്തികൾ തുടങ്ങാനായത്.
ട്രഡ്ജർ പുനസ്ഥാപിക്കാനായില്ലെങ്കിൽ പണികൾ മുടങ്ങും.

chellanam beach, geotube, dredger

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top